You are currently viewing ജങ്ക് ഫുഡുകൾ കഴിക്കാനുള്ള പ്രലോഭനത്തെ എങ്ങനെ ചെറുക്കാം?<br>ഇതാ ചില പോംവഴികൾ.

ജങ്ക് ഫുഡുകൾ കഴിക്കാനുള്ള പ്രലോഭനത്തെ എങ്ങനെ ചെറുക്കാം?
ഇതാ ചില പോംവഴികൾ.

പോഷകങ്ങൾ കുറഞ്ഞതും ഉദാ. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയവ, കൊഴുപ്പ്, പഞ്ചസാര ഉപ്പ് എന്നിവ കൂടുതലുള്ളതുമായ ഭക്ഷണപാനീയങ്ങളെയാണ് ജങ്ക് ഫുഡ് എന്ന് വിളിക്കപെടുന്നത്.

മിക്കവാറും എല്ലാവർക്കും ജങ്ക് ഫുഡ് ആസക്തി ഉണ്ടാകാറുണ്ട്. അതിനു പല കാരണങ്ങളുണ്ടു, ഇന്നത്തെ ലോകത്ത് അത് സുലഭമാണ്, സൗകര്യപ്രദമാണ്, ചിലപ്പോൾ വില കുറവുമാണ്. പക്ഷെ ജങ്ക് ഫുഡുകൾ നിരവധി അരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്.ജങ്ക് ഫുഡ് പതിവായി കഴിക്കുന്നത് അമിതവണ്ണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 ഡയബറ്റിസ്, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ചില ക്യാൻസറുകൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകും.

ജങ്ക് ഫുഡുകൾ കഴിക്കാനുള്ള പ്രലോഭനങ്ങളെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ് .
എങ്കിലും പരിശ്രമിക്കുന്നത് കൊണ്ട്
തെറ്റൊന്നും ഇല്ലല്ലോ .ചിലപ്പോൾ നല്ല ഫലം ചെയ്താലൊ?
അതു കൊണ്ട് എന്തൊക്കെയാണ് അതിനുള്ള മാർഗങ്ങൾ എന്ന് നോക്കാം

നിങ്ങൾക്ക് പ്രലോഭനം ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ നിങ്ങളുടെ സമീപത്ത് നിന്ന് മാറ്റി വയ്ക്കുക.

നിങ്ങൾ കൊതിക്കുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങൾ എളുപ്പത്തിൽ കൈയെത്തും ദൂരത്ത് സൂക്ഷിക്കരുത്. ഇനി അഥവാ കഴിക്കണം എന്ന് തോന്നിയാൽ
കുറച്ചു മാത്രം കഴിക്കാൻ ശീലിക്കുക .പലർക്കും
ഭക്ഷണപ്പൊതി തുറന്നാൽ അതു മുഴുവനായി കഴിക്കുക എന്നുള്ള പ്രവണതയുണ്ട്, അത് മാറ്റി
കുറച്ചു മാത്രം കഴിച്ച് ശീലിക്കുക

ആവശ്യത്തിന് ഉറങ്ങുക

ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച് ഉറക്കക്കുറവ് പലപ്പോഴും മധുരവും ഉപ്പും അന്നജം അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഉറക്കക്കുറവ് മൊത്തത്തിലുള്ള വിശപ്പിന്റെ വർദ്ധനവിന് കാരണമാകുമെന്ന് സ്ലീപ്പ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നു, ഇത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ് അല്ലെങ്കിൽ എല്ലാറ്റിനും വേണ്ടിയുള്ള ആസക്തിയിലേക്ക് നയിച്ചേക്കാം.

മറ്റ് പഠനങ്ങൾ സൂചിപ്പിക്കുന്നത് ഉറക്കക്കുറവ് നിങ്ങളുടെ ശരീരത്തിലെ ചില ഹോർമോണുകളുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യും എന്നതാണ്.
സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കൂടുന്നത് കാരണം നിങ്ങളുടെ വിശപ്പ് വർദ്ധിക്കും.
വിശപ്പിന്റെ ഹോർമോണായ ഗ്രെലിൻ വർദ്ധിക്കുന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.
വിശപ്പ് കുറയ്ക്കുന്ന ഹോർമോണായ ലെപ്റ്റിൻ്റെ അളവ് കുറയക്കുന്നു

നിങ്ങളുടെ മാനസികസമ്മർദ്ദം നിയന്ത്രിക്കുക

വീട്ടിലോ സ്കൂളിലോ ജോലിസ്ഥലത്തോ നിങ്ങളുടെ ബന്ധത്തിലോ നിങ്ങൾ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഭക്ഷണത്തിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കും. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മധുര പലഹാരങ്ങൾ കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിലെ സെറോടോണിന്റെ ( സെറോടോണിൻ ഹോർമോൺ സന്തോഷ പ്രദമായ മാനസികാവസ്ഥ നല്കുന്ന ഒരു മസ്തിഷ്ക ന്യൂറോ ട്രാൻസ്മിറ്ററാണ് )
അളവ് വർദ്ധിപ്പിക്കുമെന്നതിനാൽ കാർബോഹൈഡ്രേറ്റുകളോടും മറ്റ് മധുരമുള്ള ഭക്ഷണങ്ങളോടും ഉള്ള ആസക്തി മാനസികാവസ്ഥ മെച്ചപ്പെടുത്താനുള്ള നിങ്ങളുടെ ആഗ്രഹത്താൽ നയിക്കപ്പെടുന്നുതാണ്.

അത് ആസക്തിയാണോ വിശപ്പാണോ എന്ന് തിരിച്ചറിയുക.

വിശപ്പിന്റെ ശാരീരിക അവസ്ഥകളും, എന്തെങ്കിലും കൊതിക്കുന്നതിന്റെ പിന്നിലുള്ള മാനസിക പ്രേരണകളും തമ്മിൽ വ്യത്യാസമുണ്ട്. വിശപ്പല്ല മുഖ്യമായ പ്രേരണ എങ്കിൽ
കഴിവതും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത് .

ഏറ്റവും പോഷകപ്രദമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക

വിശപ്പ് തോന്നുമ്പോൾ അമിത മധുരവും ഉപ്പും എണ്ണയുമുള്ള ഭക്ഷണങ്ങൾ കഴിച്ച് സ്വയം തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന നിന് പകരമായി പോഷകപ്രദമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കിക്കാൻ ശ്രദ്ധിക്കുക. ഉദാ : പയർ, കടല ചേർത്തുള്ള സ്നാക്കുകൾ, ആവിയിൽ പാകം ചെയ്ത ഇലയട പോലുള്ള വിഭവങ്ങൾ എന്നിവ.

ഭക്ഷണം ഒഴിവാക്കരുത്

നിങ്ങളുടെ പതിവ് ഭക്ഷണം ഒഴിവാക്കരുത്. നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന് ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ ആരംഭിക്കുക, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും അത്താഴവും കഴിക്കുക. ഇത് പിന്തുടരുക.

പതിവ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നത്, നിങ്ങളുടെ ഭക്ഷണക്രമത്തിൻ്റെ താളം തെറ്റിക്കുകയും ജങ്ക് ഫുഡുകൾ കഴിക്കാൻ പ്രേരണ നൽകുകയും ചെയ്യും, മാത്രമല്ല അതങ്ങനെ സാവധാനം ഒരു ശീലമാവുകയും ചെയ്യും

വെള്ളം അല്ലെങ്കിൽ കുറഞ്ഞ കലോറി പാനീയം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് ജങ്ക് ഫുഡിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുകയും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. നിർജ്ജലീകരണം സംഭവിക്കുമ്പോൾ, നിങ്ങൾക്ക് പതിവിലും വിശപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദിവസവും എട്ട് ഗ്ലാസെങ്കിലും വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് നിങ്ങളുടെ ആസക്തിയെ അകറ്റി നിർത്താൻ സഹായിക്കും.

ഒന്നു നടക്കാൻ പോവുക

ന്യൂട്രീഷൻ റിവ്യൂസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമനുസരിച്ച്, അൽപ്പം വ്യായാമം ,അല്ലങ്കിൽ ഒന്നു നടക്കാൻ പോകുന്നതുമെല്ലാം നിങ്ങളുടെ ഭക്ഷണത്തോട്ടള്ള ആഗ്രഹങ്ങൾ ശമിപ്പിക്കാൻ സഹായിക്കും.

നിങ്ങൾ പുറത്ത് പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ കുറച്ച് നേരം സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുക. ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിന് പുറമേ, ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ ആസക്തികൾക്ക് കാരണമാകുന്ന സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം.

Leave a Reply