ബെയ്ജിങ്, ജനുവരി 2025 – ചൈനയിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) കേസുകൾ വേഗത്തിൽ വർധിക്കുന്നത് ആശങ്കകൾ ഉയർത്തുന്നു. പ്രത്യേകിച്ച് കുട്ടികൾ, പ്രായമുള്ളവർ എന്നിവരിൽ രോഗം വ്യാപകമാകുകയാണ്.
എച്ച് എം പി വി കൂടാതെ ഇന്‍ഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യൂമോണിയ, കോവിഡ്-19 എന്നിവയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പനി, ചുമ, എന്നിവ ഉൾപ്പെടുന്ന ലക്ഷണങ്ങൾ COVID-19-നും ജലദോഷത്തിനും സമാനമാണ്.
ആശുപത്രികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നിരുന്നാലും, ചൈനീസ് ആരോഗ്യ വകുപ്പും ലോകാരോഗ്യ സംഘടനയും (WHO) ഇതുവരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.
ചൈനീസ് സർക്കാർ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും പൊതുജനങ്ങൾക്ക് മുൻകരുതലുകൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇൻഫ്ലുവൻസയ്ക്കും COVID-19-നും വാക്സിൻ എടുക്കാനും മാസ്ക് ധരിക്കാനും ശുചിത്വം പാലിക്കാനും നിർദ്ദേശിക്കുന്നു.
ഈ സ്ഥിതി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമല്ലെന്ന് വിദഗ്ധർ പറയുന്നു. നിലവിലെ കുതിച്ചുചാട്ടം ഒരു പുതിയ പാൻഡെമിക് ഭീഷണിയേക്കാൾ ഒരു സീസണൽ പ്രതിഭാസമാണെന്ന് അവർ പറയുന്നു

ചൈനയിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) കേസുകളിൽ വൻ വർധന