You are currently viewing മല്ലപ്പള്ളിയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

മല്ലപ്പള്ളിയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

മല്ലപ്പള്ളി – മല്ലപ്പള്ളി ഈസ്റ്റ് പോസ്റ്റ് ഓഫിസിന് സമീപം നടന്ന ദാരുണ സംഭവത്തിൽ, ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

പുലിയിടശേരിൽ രഘുനാഥൻ (62), ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. രഘുനാഥനെ വീടിന് സമീപത്തെ ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, സുധയെ വീടിന്റെ മുറ്റത്ത് രക്തം വാർന്ന് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി.

കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

സംഭവത്തിൽ കീഴ്‌വായ്പ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറണാകുളത്ത് ജോലി ചെയ്യുന്ന മകൻ വീട്ടിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോൾ സുധയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply