കൊല്ലം സ്വദേശി അതുല്യയുടെ മരണത്തെ തുടർന്ന് ഭർത്താവ് സതീഷിനെ ദുബായിലെ സ്വകാര്യ കമ്പനിയിൽ നിന്നു ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഷാർജയിലെ താമസ സ്ഥലത്ത് ശനിയാഴ്ച അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതുല്യ ശാരീരികും മാനസികവുമായ പീഡനങ്ങൾക്ക് ഇരയായിരുന്നെന്നു ബന്ധുക്കൾ ആരോപിക്കുകയും, ഇത് ശരിവച്ച ദൃശ്യം പുറത്ത് വരികയുമായിരുന്നു.
സതീഷ് ഒരു വർഷം മുമ്പായിരുന്നു ദുബായിൽ സൈറ്റ് എഞ്ചിനീയറായി ജോലി തുടങ്ങിയത്. എന്നാൽ അതുല്യയുടെ മരണത്തിൽ സതീഷിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയും, അദ്ദേഹത്തിന്റെ അക്രമാസക്തമായ പെരുമാറ്റം തെളിയിക്കുന്ന ദൃശ്യം കമ്പനി പരിഗണിച്ചായിരുന്നു നടപടി കമ്പനി സതീഷിനെ ജോലിയിൽനിന്ന് ഉടൻ പിരിച്ചുവിട്ടതായി രേഖാമൂലം അറിയിക്കുകയുണ്ടായി.
അതുല്യ പുതിയ ജോലി സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. മരണത്തിനു ശേഷമുള്ള നടപടികൾക്കും അന്വേഷണത്തിനും ഷാർജ പൊലീസ് തുടർനടപടികൾ സ്വീകരിച്ച് കഴിഞ്ഞു. അതുല്യയുടെ കുടുംബം ആത്മഹത്യയല്ല, ഇതൊരു കൊലപാതകമാണെന്നാണ് ആരോപിക്കുന്നു. മരണവുമായി ബന്ധപ്പെട്ട് സതീഷിനെ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണ്
