You are currently viewing അവധികാലത്തെ തിരക്ക് കണക്കെടുത്ത് ഹൈദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിനിന് അനുമതി

അവധികാലത്തെ തിരക്ക് കണക്കെടുത്ത് ഹൈദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിനിന് അനുമതി

അവധിക്കാലത്തെ തിരക്കും ദീർഘദൂര യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് തെലങ്കാനയിലെ ഹൈദരാബാദിൽ കോട്ടയം വഴി കൊല്ലത്തേക്ക്  റെയിൽവേ സ്പെഷ്യൽ ട്രെയിൻ( നമ്പർ 07193/94)അനുവദിച്ചു

ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്ന് രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തിച്ചേരും. തിങ്കളാഴ്ച രാവിലെ 10.45ന് കൊല്ലത്തുനിന്ന് തിരികെയുള്ള ട്രെയിൻ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ഹൈദരാബാദിൽ എത്തിച്ചേരും.

ഇരുവശത്തും ആറ് സർവീസുകൾ വീതം നടത്താനാണ് റെയിൽവേയുടെ തീരുമാനം. 24 കോച്ചുകളുള്ള ഈ ട്രെയിനിൽ രണ്ട് എസി 2 ടയർ, രണ്ട് എസി 3 ടയർ, 18 സ്ലീപ്പർ കോച്ചുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊല്ലത്തിനും ഹൈദരാബാദിനും ഇടയിൽ നിലവിലുള്ള ഏക ട്രെയിൻ ആയ ശബരി എക്സ്പ്രസിൽ അനിയന്ത്രിതമായ തിരക്കായതിനാലും ടിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം ഉള്ളതിനാലും ഈ  സ്പെഷ്യൽ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം നൽകും

Leave a Reply