You are currently viewing ദക്ഷിണ കൊറിയയിൽ പുതിയ ഇവി പ്ലാൻ്റ് നിർമ്മിക്കാൻ ഹ്യുണ്ടായ് 1.5 ബില്യൺ ഡോളർ നിക്ഷേപിക്കും

ദക്ഷിണ കൊറിയയിൽ പുതിയ ഇവി പ്ലാൻ്റ് നിർമ്മിക്കാൻ ഹ്യുണ്ടായ് 1.5 ബില്യൺ ഡോളർ നിക്ഷേപിക്കും

ദക്ഷിണ കൊറിയയിലെ ഉൽസാൻ ഫാക്ടറി സമുച്ചയത്തിൽ പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) പ്ലാന്റ് നിർമ്മിക്കാൻ ഹ്യുണ്ടായ് മോട്ടോർ കമ്പനി 1.5 ബില്യൺ ഡോളർ നിക്ഷേപിക്കും.  2025ൽ ഉൽപ്പാദനം ആരംഭിക്കുന്ന പ്ലാന്റിന് 150,000 ഇവികളുടെ വാർഷിക ഉൽപ്പാദന ശേഷിയുണ്ടാകും.

 പുതിയ പ്ലാന്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ രാഷ്ട്രീയക്കാർ, നഗരസഭാ ഉദ്യോഗസ്ഥർ, ഹ്യുണ്ടായ് തൊഴിലാളികൾ, വിരമിച്ച ഫാക്ടറി മേധാവി എന്നിവർ പങ്കെടുത്തു.  നഗരത്തിന്റെ മേയർ ഡൂ-ഗ്യൂം കിം, നഗരത്തിന് ഹ്യുണ്ടായിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു, ഉൽസാൻ അതിജീവിക്കുന്നത് ഹ്യുണ്ടായി  മൂലമാണെന്ന് പറഞ്ഞു.

 ദക്ഷിണ കൊറിയയുടെ ഓട്ടോമൊബൈൽ വ്യവസായം ആരംഭിച്ച സ്ഥലമാണ് ഉൽസാൻ എന്ന് പറഞ്ഞുകൊണ്ട് ഹ്യൂണ്ടായ് എക്‌സിക്യൂട്ടീവ് ചെയർ ചുങ് യുയിസുനും നഗരത്തിന്റെ പ്രാധാന്യത ത്തെ കുറിച്ച് എടുത്തു പറഞ്ഞു.  പുതിയ ഇവി പ്ലാന്റിന്റെ സ്മാർട്ട് മൊബിലിറ്റി സാങ്കേതികവിദ്യ ജോലിസ്ഥലത്തെ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ ഇടമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 യുഎസ് നിർമ്മിത ഇവികൾക്ക് നികുതി ക്രെഡിറ്റുകൾ വാഗ്ദാനം ചെയ്യുന്ന പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതികൾകനുസൃതമായി യുഎസിലെ ജോർജിയയിൽ ഹ്യൂണ്ടായ് ഒരു ഇവി പ്ലാന്റും നിർമ്മിക്കും. ഹ്യൂണ്ടായുടെ അഫിലിയേറ്റ് സ്ഥാപന മായ കിയ കോർപ്പറേഷൻ ദക്ഷിണ കൊറിയൻ നഗരമായ ഹ്വാസോങ്ങിൽ ഒരു ഇവി പ്ലാന്റ് നിർമ്മിക്കും.

 ഹ്യുണ്ടായ്, കിയ, ജെനസിസ് ബ്രാൻഡുകളെ നിയന്ത്രിക്കുന്ന ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ്, ഈ ദശകത്തിന്റെ അവസാനത്തോടെ കൊറിയയിൽ ഇവികളുടെ വാർഷിക ഉൽപ്പാദനം 1.51 ദശലക്ഷം കാറുകളായി ഉയർത്താൻ പദ്ധതിയിടുന്നു, അതായത് ഗ്രൂപ്പിന്റെ ആഗോള ഇവി ഉൽപ്പാദനമായ 3.64 ദശലക്ഷം വാഹനങ്ങളിൽ ഏകദേശം 40%  .

 ഡിമാൻഡ് മന്ദഗതിയിലാകുമെന്ന ആശങ്കകൾക്കിടയിലും ആഗോള വ്യവസായം വൈദ്യുതീകരിച്ച ഭാവിയിലേക്ക് നീങ്ങുകയാണെന്ന് വാഹന നിർമ്മാതാവ് ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് ഹ്യുണ്ടായ് സിഇഒ ജെയ് ചാങ് പറഞ്ഞു.  അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ഇവികൾ ചാർജ് ചെയ്യുന്നതിലെ അസൗകര്യങ്ങളെക്കുറിച്ചും ഹ്യുണ്ടായ് പഠിക്കുന്നുണ്ടെന്നും എന്നാൽ ഇവികൾ ഇപ്പോഴും ഈ രംഗത്ത് മുന്നിൽ നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply