
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന “രാജാക്കന്മാർ വേണ്ട“പ്രതിഷേധത്തിന് ശക്തമായ മറുപടി അദ്ദേഹം നൽകി.
“എന്തായാലും, ഞാൻ ഒരു രാജാവല്ല,” ട്രംപ് പറഞ്ഞു. “ഞാൻ എന്റെ രാജ്യത്തെ ശക്തമാക്കാൻ കഠിനമായി പണിയെടുക്കുന്നവൻ ആണ് — അത്ര തന്നെ.”
പ്രതിഷേധക്കാർ “No Kings” എന്ന് എഴുതിയ ബോർഡുകൾ പ്രദർശിപ്പിച്ചതിനെ തുടർന്നാണ് ആണ് ട്രംപിന്റെ ഈ പരാമർശം. അവർ ട്രംപിന്റെ “ആധിപത്യപരമായ ഭരണ ശൈലിയെ” വിമർശിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തെ “ഒരു തമാശ” എന്ന് വിശേഷിപ്പിച്ച ട്രംപ് പറഞ്ഞു, “അതെല്ലാം ജോർജ് സോറോസ് ഫണ്ടുചെയ്തതും തീവ്ര ഇടതുപക്ഷ വിഭാഗക്കാർ സംഘടിപ്പിച്ചതുമാണ് എന്ന് ആരോപിച്ചു. അതിനെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കും, വളരെ ചെറിയതും ഫലപ്രദമല്ലാത്തതുമായ പ്രതിഷേധം. നമ്മുടെ രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതല്ല.” അദ്ദേഹം പറഞ്ഞു
പ്രകടനത്തിന് പിന്നാലെ “No Kings” എന്ന മുദ്രാവാക്യം സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം ട്രെൻഡ് ചെയ്തു, അതേസമയം ട്രംപ് അനുയായികൾ #DroppedTheMic എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രസ്താവനയെ ആഘോഷിച്ചു.
