മലയാളസിനിമയെ പിടിച്ചുലച്ച വിവാദങ്ങൾക്കിടയിൽ നടൻമോഹൻലാൽ ആദ്യമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.താൻ എവിടെയും പോയിട്ടില്ലെന്നും എപ്പോഴും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു എന്നും ലാൽ പറഞ്ഞു
“ഞാൻ എവിടെയും പോയിട്ടില്ല, കഴിഞ്ഞ 47 വർഷമായി ഞാൻ നിങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു”
“കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാൻ കേരളത്തിൽ ഇല്ലായിരുന്നു, ഞാൻ ഗുജറാത്തിലും ബോംബെയിലും മദ്രാസിലും ഒക്കെയായിരുന്നു. അതിൽ പ്രധാനപ്പെട്ട കാര്യം എനിക്ക് എൻറെ ഭാര്യയുടെ ഒരു സർജറി ബന്ധപ്പെട്ട ഹോസ്പിറ്റലിൽ സമയം ചിലവഴിക്കണ്ടി വന്നു” ലാൽ പറഞ്ഞു
കൂടാതെ തൻറെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ബറോസിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയാണെന്നും ലാൽ കൂട്ടിച്ചേർത്തു
“ഞാൻ പ്രസ്സ് കോൺഫ്രൺസ് നേരിടുന്ന ഒരാളല്ല ,ആധികാരികമായി സംസാരിക്കാൻ എനിക്കറിഞ്ഞുകൂടാ.നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം എനിക്കുത്തരം പറയാൻ സാധിച്ചെന്ന് വരില്ല ” മോഹൻലാൽ പറഞ്ഞു
അമ്മ ഒരു കുടുംബം പോലെയാണെന്നും
എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും,കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നും ലാൽ പറഞ്ഞു .