You are currently viewing മഴ കിട്ടിയില്ലെങ്കിൽ പണി പാളും, കേരളത്തിനു ആശങ്കകളേറെ.
Image credits:Dhruvraj

മഴ കിട്ടിയില്ലെങ്കിൽ പണി പാളും, കേരളത്തിനു ആശങ്കകളേറെ.

  • Post author:
  • Post category:Kerala
  • Post comments:0 Comments

എറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ പെയ്തു തുടങ്ങി.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിച്ചതോടെ കാലവർഷം കൂടുതൽ ശക്തമാകും. ഇന്ന് എറണാകുളം, ആലപ്പുഴ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,കോട്ടയം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കൻ മധ്യ കേരളത്തിൽ മഴ ശക്തമാകും.വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥാവകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ കോട്ടയം കാഞ്ഞിരപ്പള്ളി, ആലപ്പുഴ ചേർത്തല എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പത്തനംതിട്ട ളാഹയിൽ 4 സെന്റിമീറ്ററും കക്കിയിൽ തീവ്ര മഴയായ 22.5 സെന്റിമീറ്ററും ലഭിച്ചു.കിഴക്കന്‍ വനമേഖലയിലും മഴ ശക്തമാണ്.

ഇത്തവണ കാലവര്‍ഷം ശക്തമായത്  ജൂലൈ മാസത്തിലാണ്.പിന്നീട് ഓഗസ്റ്റിൽ മഴ തീർത്തും കുറവായിരുന്നു.ഇതുവരെ കേരളത്തില്‍ ലഭിച്ച മഴയുടെ തോതില്‍ 35% കുറവുള്ളതായി കണക്കാക്കപ്പെടുന്നു.

ഉദ്ദേശിച്ച മഴ ലഭിച്ചില്ലെങ്കിൽ നിരവധി പ്രശനങ്ങൾ കേരളം അഭിമുഖീകരിക്കണ്ടിവരും. ജലവൈദ്യുതിയെ ആശ്രയിക്കുന്ന ഒരു സംസ്ഥാനമായതിനാൽ ലോഡ് ഷെഡിംഗ് ഒരു അനിവാര്യതയായി മാറിയേക്കാം.വരൾച്ച കിണറുകൾ വറ്റിക്കും, നിത്യയോപയോഗത്തിനു വെള്ളം കിട്ടാതെ വരും, കാർഷികോത്പാദനത്തെ ബാധിക്കും, ഇത് സർക്കാരിനു വമ്പിച്ച ബാധ്യതകൾ സൃഷ്ടിക്കും.മുൻവർഷങ്ങളിൽ നല്ല മഴ ലഭിച്ചതിനാൽ മത്സ്യസമ്പത്ത് വർദ്ധിച്ചിരുന്നു.കാണാകനിയായി മാറിയ മത്തിയും അയലയും വീണ്ടും സമൃദമായി ലഭിച്ചു തുടങ്ങിയിരുന്നു. ഇതൊക്കെ എത്ര കാലം തുടരുമെന്ന് പറയാൻ കഴിയില്ല. ഇതിനെല്ലാം ഉപരി ചൂട് അസഹനീയമായ നിലയിലേക്ക് ഉയരാം. കേരളത്തിൽ മഴ സ്വാധീനിക്കാത്ത മേഖലകൾ കുറവാണ്, അതിനാൽ സമൃദമായി മഴ ലഭിച്ചില്ലെങ്കിൽ എല്ലാ രീതിയിലും കേരളീയർ ബുദ്ധിമുട്ടനു ഭവിക്കും.

Leave a Reply