You are currently viewing തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയതായി ഐഎംഡി.

തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയതായി ഐഎംഡി.

ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ (IMD) റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ജൂൺ ഒന്നിന് എത്താറുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ത്യയിൽ നിന്ന് പിൻവാങ്ങി. ഈ വർഷം അത് ഒക്ടോബർ 19-ന് പിൻവാങ്ങി, ഒക്ടോബർ 15 എന്ന സാധാരണ തീയതിയേക്കാൾ നാല് ദിവസം വൈകിയാണിത്. കാലവർഷം പിൻവാങ്ങാൻ തുടങ്ങിയത് സെപ്റ്റംബർ 25-നാണ്, ഇത് സാധാരണ തീയതിയേക്കാൾ എട്ട് ദിവസം വൈകിയാണ്.

സാധാരണഗതിയിൽ, തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 1-ന് കേരളത്തിൽ ആരംഭിക്കുകയും ജൂലൈ 8-ഓടെ രാജ്യം മുഴുവൻ വ്യാപിക്കുകയും ചെയ്യും. സെപ്റ്റംബർ 17-ഓടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങും, ഒക്ടോബർ 15-ഓടെ പൂർണമായും പിൻവാങ്ങുന്നു.

ഇതിനിടയിൽ വടക്കുകിഴക്കൻ കാലവർഷം  അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ  ആരംഭിക്കുമെന്ന് ഐഎംഡി പറഞ്ഞു, എന്നാൽ ആദ്യ ഘട്ടം താരതമ്യേന ദുർബലമായിരിക്കും.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാലുമാസത്തെ കാലവർഷക്കാലത്ത് ഇന്ത്യയിൽ 820 മില്ലിമീറ്റർ മഴ ലഭിച്ചു, ഇത് സാധാരണ ശരാശരിയേക്കാൾ കുറവാണ്. ഇതിന് കാരണം ശക്തമാകുന്ന എൽ നിനോ അവസ്ഥയാണ്. എന്നാൽ, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) ,മാഡൻ-ജൂലിയൻ ഓസിലേഷൻ (MJO) പോലുള്ള ഘടകങ്ങൾ എൽ നിനോ മൂലമുണ്ടായ കുറവ് നികത്താൻ സഹായിച്ചു, ഇത് “സാധാരണനിലയിലുള്ള” മഴലഭ്യതയ്ക്ക് കാരണമായി.

2023-ന് മുമ്പ്, ഇന്ത്യ തുടർച്ചയായി നാല് വർഷം കാലവർഷക്കാലത്ത്  ശരാശരിയിൽ കുടുതൽ മഴ ലഭിച്ചിരുന്നു.

തെക്കേ അമേരിക്കയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ജലം ചൂടാകുന്നതോടെയാണ് എൽ നിനോ അവസ്ഥ ഉണ്ടാകുന്നത്. ഇത് സാധാരണയായി കാലവർഷ കാറ്റുകളും ഇന്ത്യയിൽ വരണ്ട കാലാവസ്ഥയും സൃഷ്ടിക്കുന്നു.

Leave a Reply