പാക്കിസ്ഥാൻ്റെ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാൻ ശനിയാഴ്ച തൻ്റെ 72-ാം ജന്മദിനം ആഘോഷിച്ചു.ഇത് ജയിലിൽ അദ്ദേഹത്തിൻറെ തുടർച്ചയായ രണ്ടാമത്തെ ജന്മദിനമാണ് . 2018 ഓഗസ്റ്റ് മുതൽ 2022 ഏപ്രിലിൽ പുറത്താക്കപ്പെടുന്നതുവരെ പാക്കിസ്ഥാനെ നയിച്ച ഖാൻ, തോഷഖാന അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2023 ഓഗസ്റ്റ് 5 മുതൽ ജയിലിലാണ്.
ഇതിനിടെ ഖാൻ്റെ രാഷ്ട്രീയ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) യുടെ അനുയായികൾ ഇസ്ലാമാബാദിൽ ഒത്തുകൂടി, അദ്ദേഹത്തെ മോചിപ്പിക്കണമെന്നും “ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം” സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു . ഖാനെതിരേയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അവർ അരോപിച്ചു.
സോഷ്യൽ മീഡിയയിൽ, ഖാൻ്റെ ആരാധകരും രാഷ്ട്രീയ സഖ്യകക്ഷികളും ട്വിറ്റർ പോലുള്ള പ്ലാറ്റ്ഫോമുകളിൽ #HappyBirthdayImranKhan എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പിന്തുണ അറിയിക്കുകയും അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു. 1992-ൽ രാജ്യത്തെ ആദ്യത്തെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പാകിസ്ഥാൻ ദേശീയ ടീമിൻ്റെ ക്യാപ്റ്റനായിരുന്ന സമയം അനുസ്മരിച്ചുകൊണ്ട് പലരും അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് കാലത്തെ ഫോട്ടോകളും വീഡിയോകളും പങ്കിട്ടു.
2022 ഏപ്രിൽ 9-ന് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുന്നതിലേക്ക് നയിച്ച ഒരു അവിശ്വാസ വോട്ടിനെ തുടർന്നായിരുന്നു ഖാൻ്റെ അറസ്റ്റ്. അതിനുശേഷം, അദ്ദേഹം വർദ്ധിച്ചുവരുന്ന നിയമ സമ്മർദ്ദത്തെ അഭിമുഖീകരിച്ചു, ഭാവി തിരഞ്ഞെടുപ്പിന് മുമ്പായി അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സ്വാധീനം തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ അനുയായികൾ ഇതിനെ കാണുന്നത്. ഖാൻ്റെ അനുയായികൾ അദ്ദേഹത്തെ മോചിപ്പിക്കണമെന്നും പാകിസ്ഥാനിൽ യഥാർത്ഥ ജുഡീഷ്യൽ സ്വാതന്ത്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നത് തുടരുകയാണ്.