You are currently viewing അഫ്ഗാനിസ്ഥാനിൽ പോലീസ്  40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചു.

അഫ്ഗാനിസ്ഥാനിൽ പോലീസ്  40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചു.

അഫ്ഗാനിസ്ഥാനിൽ പോലീസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബദക്ഷാൻ പ്രവിശ്യയിലെ ഏകദേശം 40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചുവെന്നു ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്തു.  പ്രവിശ്യയിലെ കൗണ്ടർ നാർക്കോട്ടിക് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷഫീഖുള്ള ഹാഫിസി  എല്ലാ പോപ്പി വയലുകളും പൂർണ്ണമായും നശിപ്പിക്കപ്പെടുന്നതുവരെ തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്ന് പ്രസ്താവിച്ചു. 

അടുത്ത കാലത്ത് ജവ്‌ജാൻ പ്രവിശ്യയിലെ അധികാരികൾ ഒരു മയക്കുമരുന്ന് സംസ്കരണ ലാബ് നശിപ്പിക്കുകയും അതിന്റെ ഉടമയെ പിടികൂടുകയും ചെയ്തു എന്ന് വാർത്ത പുറത്ത് വന്നിരുന്നു,കൂടാതെ ഗസ്‌നി പ്രവിശ്യയിൽ കഴിഞ്ഞയാഴ്ച 20 ഏക്കർ പോപ്പി കൃഷി നശിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ സ്ഥിതിഗതികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.  അഫ്ഗാനിസ്ഥാനിൽ മയക്കുമരുന്ന് കടത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും വ്യവസായം വളരെ സജീവമായി തുടരുന്നുവെന്ന് യുഎന്നിലെ ഇറാന്റെ സ്ഥിരം പ്രതിനിധി സയീദ് ഇരവാനി പറഞ്ഞു.

യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC) 2022-ൽ ആഗോള അനധികൃത കറുപ്പ് ഉൽപാദനത്തിന്റെ  ഏകദേശം 80 ശതമാനവും അഫ്ഗാനിസ്ഥാനിൽ നിന്നാണെന്ന് റിപ്പോർട്ട് ചെയ്തു.  കൂടാതെ അഫ്ഗാനിസ്ഥാനിൽ ഏകദേശം 3.5 ദശലക്ഷം മയക്കുമരുന്ന് ഉപയോക്താക്കൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തോളം വരും. 2021 ഓഗസ്റ്റിലെ രാഷ്ട്രീയ മാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന്  പുനരധിവാസ കേന്ദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ യുഎൻഓഡിസി ഉയർത്തിക്കാട്ടി.പരിമിതമായ വിഭവശേഷി അവരുടെ പ്രർത്തനങ്ങളെ പരിമിതപെടുത്തുന്നവെന്ന് അവർ പറഞ്ഞു .

Leave a Reply