ഹിമാചൽ പ്രദേശിൽ തടിക്കടത്ത് പ്രശ്നം പരിഹരിക്കാൻ മാവും മറ്റ് അഞ്ച് ഇനം മരങ്ങളും വെട്ടിമാറ്റുന്നത് നിരോധിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു, “മാവ് കൂടാതെ ത്രിയാമ്പൽ (ഫിക്കസ് സ്പീഷീസ്), ടൂൺ (ടൂണ സിലിയറ്റ), പദം അല്ലെങ്കിൽ പജ്ജ (പ്രൂണസ് സെറാസസ്), റീത്ത (സപിൻഡസ് മുക്കോറോസി), ബാൻ (ക്യുർകസ്ലൂക്കോട്രിക്കോഫോറ) എന്നിവ പത്തുവർഷത്തെ വെട്ടൽ നിരോധന പദ്ധതിക്ക് കീഴിൽ കൊണ്ടുവന്നു. വനം വകുപ്പിന്റെ വ്യക്തമായ അനുമതിയോടെ മാത്രമേ ഇവ ഇപ്പോൾ വെട്ടിമാറ്റാൻ കഴിയൂ. എന്നിരുന്നാലും, പുതിയ ചട്ടങ്ങൾ പ്രകാരം, ഗാർഹിക ആവശ്യങ്ങൾക്കായി ഒരു വർഷത്തിൽ പരമാവധി അഞ്ച് മരങ്ങൾ മുറിക്കാൻ അനുവദിക്കും.
അനധികൃത വ്യാപാരം തടയുന്നതിനും മേഖലയിലെ വിലപ്പെട്ട സമ്പത്ത് സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായി സംസ്ഥാനത്തിന് പുറത്തേക്ക് തടിയും വിറകും കയറ്റുമതി ചെയ്യുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“അനധികൃത വനനശീകരണവും സംസ്ഥാനത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായ് ആണ് ഈ നിരോധനം ഏർപ്പെടുത്തിയത്. അനുവദനീയമായ വൃക്ഷ ഇനങ്ങളുടെ പുതുക്കിയ പട്ടിക വിജ്ഞാപനം ചെയ്തിട്ടുണ്ട്.പതിമൂന്ന് ഇനങ്ങളെ റേഞ്ച് ഓഫീസർക്ക് മുൻകൂർ അറിയിപ്പ് നല്കിയതിന് ശേഷം വെട്ടിമാറ്റാൻ അനുവദിക്കും. മറ്റ് ഇനങ്ങളെ വെട്ടുന്നതിനും ഫോറസ്റ്റ് ക്ലിയറൻസുകൾ ആവശ്യമാണ്,” മുഖ്യമന്ത്രി പറഞ്ഞു.
ഈ നടപടി ജീവജാലങ്ങളെ സംരക്ഷിക്കുക മാത്രമല്ല, വന്യജീവി സംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.