You are currently viewing കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയ സംഭവം; ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയ സംഭവം; ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ ബി.എ. മലയാളം നാലാം സെമസ്റ്റർ പാഠ്യപദ്ധതിയിൽ റാപ്പർ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയതിനെതിരെ വിവാദം ശക്തമാകുന്നു. പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തിയതിനെതിരെ ബി.ജെ.പി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജ് സർവകലാശാല വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. പാട്ട് ഭാരതീയ സംസ്കാരത്തെയും സാമൂഹിക മൂല്യങ്ങളെയും വെല്ലുവിളിക്കുന്നതാണെന്നും, ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടെന്നുമാണ് പരാതിയുടെ ഉള്ളടക്കം.

വിവാദം ശക്തമായതോടെ കേരള ഗവർണറും സർവകലാശാല ചാൻസലറും ആയ രാജേന്ദ്ര ആർലേക്കർ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. സർവകലാശാല അധികൃതരിൽ നിന്ന് വിശദമായ റിപ്പോർട്ട് നൽകണമെന്ന് ഗവർണർ നിർദേശിച്ചിട്ടുണ്ട്.

പാഠ്യവിഷയത്തിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് ഓപ്ഷണൽ ആയിട്ടാണ്; നിർബന്ധമായും പഠിക്കേണ്ടതല്ല. എന്നാൽ, വിഷയത്തിൽ രാഷ്ട്രീയ-സാമൂഹിക നിലപാടുകൾ ശക്തമായതോടെ സർവകലാശാലയുടെ തീരുമാനം കൂടുതൽ ശ്രദ്ധേയമായി.

Leave a Reply