You are currently viewing സൗജന്യ ഭൂമി പതിച്ചു നൽകുന്നതിനുള്ള വരുമാനപരിധി വർധിപ്പിച്ചു

സൗജന്യ ഭൂമി പതിച്ചു നൽകുന്നതിനുള്ള വരുമാനപരിധി വർധിപ്പിച്ചു

തിരുവനന്തപുരം: സൗജന്യമായി സർക്കാർ ഭൂമി പതിച്ചു നൽകുന്നതിനുള്ള വരുമാനപരിധി നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടര ലക്ഷം രൂപയായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ദീർഘകാലമായി ജനങ്ങൾ ഉന്നയിച്ച ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടത്.

വരുമാനപരിധി ഉയർത്തിയതോടെ പതിനായിരക്കണക്കിന് ഗുണഭോക്താക്കൾക്ക് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നതും, സർക്കാർ ഭൂമിയിൽ ദീർഘകാലമായി വീടുവച്ച് താമസിക്കുന്നതുമായ കുടുംബങ്ങൾക്ക് ഭൂമിയുടെ പട്ടയം നൽകുന്നതിൽ
വരുമാനപരിധിയാണ് ഇതുവരെ പ്രധാന തടസ്സമായിരുന്നത്.

Leave a Reply