You are currently viewing ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.

ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.

ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസിൽ നിൽക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന വലിയ സ്കോർ നേടി.

ഇന്ത്യക്കായി സഞ്ജു സാംസൺ 42 പന്തിൽ 89 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ശിവം ദുബെ 43 റൺസ് നേടി മികച്ച പിന്തുണ നൽകി. ഇംഗ്ലണ്ടിനായി ജേക്കബ് ബെഥൽ 48 പന്തിൽ 105 റൺസ് നേടി മികച്ച പോരാട്ടം നടത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല.മത്സരത്തിലെ മികച്ച താരമായി സഞ്ജു സാംസണിനെ തെരഞ്ഞെടുത്തു.
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.

ഇതിനിടെ, ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച സന്ദേശത്തിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയം ഉജ്ജ്വലമാണെന്ന് അദ്ദേഹം പറഞ്ഞു. ടീമിന്റെ ദൃഢനിശ്ചയവും കഠിനാധ്വാനവും ശ്രദ്ധേയമാണെന്നും ഫൈനലിനായി ആശംസകൾ നേർന്നതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply