ഇന്ത്യയുടെത് വളരെ ഊർജ്ജസ്വലമായ ജനാധിപത്യമാണ്, ന്യൂഡൽഹിയിലേക്ക് പോകുന്ന ആർക്കും അത് കാണാൻ കഴിയുമെന്ന് വൈറ്റ് ഹൗസ് തിങ്കളാഴ്ച പറഞ്ഞു.
“ഇന്ത്യ ശക്തമായ ഒരു ജനാധിപത്യ രാജ്യമാണ്. നിങ്ങൾക്കറിയാമോ, ന്യൂഡൽഹിയിലേക്ക് പോകുന്ന ആർക്കും അത് സ്വയം കാണാനാകും. ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയും സ്ഥിരതയും ചർച്ചയുടെ ഭാഗമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസിലെ കോർഡിനേറ്ററായ ജോൺ കിർബി
വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം അമേരിക്കയിൽ സന്ദർശനം നടത്തും.
ആരോടും അഭിപ്രായങ്ങൾ തുറന്നു പറയാൻ തങ്ങൾക്ക് മടിയില്ലെന്നും മോഡിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സൗഹൃദവും മുന്നോട്ട് കൊണ്ടു പോകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി കിർബി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പല തലങ്ങളിലും ഇന്ത്യ
അമേരിക്കയുടെ ശക്തമായ പങ്കാളിയാണെന്ന് കിർബി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ വലിയ വ്യാപാര ബന്ധമുണ്ട് കൂടാതെ ഇന്ത്യ പസഫിക് ക്വാഡിലെ അംഗവും ഇൻഡോ-പസഫിക് സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു പ്രധാന സുഹൃത്തും പങ്കാളിയുമാണെന്ന് അദ്ദേഹം പറഞ്ഞു.