
മുംബൈ: ഇംഗ്ലണ്ടിനെതിരെ 2026 ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യ വമ്പൻ സ്കോർ നേടി. 20 ഓവറിൽ 253/7 എന്ന സ്‌കോർ നേടിയത് പ്രധാന ടൂർണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന സ്‌കോറായി രേഖപ്പെടുത്തി.

ഇന്ത്യയുടെ ഇന്നിംഗ്സിന് അടിത്തറയിട്ടത് സഞ്ജു സാംസൺ-ഇഷാൻ കിഷൻ കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് വെറും 45 പന്തിൽ 97 റൺസ് കൂട്ടിച്ചേർത്ത് ഇംഗ്ലണ്ട് ബൗളർമാരെ കനത്ത സമ്മർദ്ദത്തിലാക്കി.
വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ചില ഘട്ടങ്ങളിൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ആവശ്യമായ റൺറേറ്റ് കൈവരിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. ഏറ്റവും പുതിയ സ്കോർ അനുസരിച്ച് ഇംഗ്ലണ്ട് 11 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടിയിരിക്കുകയാണ്. ജയിക്കാൻ ഇനി 54 പന്തിൽ 123 റൺസ് വേണം. ജേക്കബ് ബദലും ജോസ് ബട്ട്ലറും ഇംഗ്ലണ്ടിനായി ആക്രമണാത്മകമായി ബാറ്റ് വീശിയെങ്കിലും മത്സരത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈ തുടരുകയാണ്.
ലൈവ് കണക്കുകൾ പ്രകാരം ഇന്ത്യയ്ക്ക് ഇപ്പോൾ 96.5 ശതമാനം വിജയസാധ്യതയാണ് കണക്കാക്കുന്നത്.
ഇന്ത്യ ജയിച്ചാൽ ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടും.