You are currently viewing ഇന്ത്യ-ശ്രീലങ്ക പാസഞ്ചർ ഫെറി സർവീസ്  പുനരാരംഭിച്ചു

ഇന്ത്യ-ശ്രീലങ്ക പാസഞ്ചർ ഫെറി സർവീസ്  പുനരാരംഭിച്ചു

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാസഞ്ചർ ഫെറി സർവീസ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്നലെ പുനരാരംഭിച്ചു.  2023 ഒക്ടോബറിൽ ആരംഭിച്ച ഈ സേവനം, ഇന്ത്യയിലെ നാഗപട്ടണത്തെ ശ്രീലങ്കയിലെ ജാഫ്‌നയ്ക്കടുത്തുള്ള കാങ്കസന്തുറൈ (കെകെഎസ്) യുമായി ബന്ധിപ്പിക്കുന്നു.

സ്വകാര്യ സ്ഥാപനമായ ഇൻഡ്‌ശ്രീ ഫെറി സർവീസസ് നടത്തുന്ന ശിവഗംഗ ഫെറി 50 ഓളം യാത്രക്കാരുമായി  നാലു മണിക്കൂർ നീണ്ട കടൽ യാത്ര കെകെഎസിൽ സമാപിച്ചു.ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കി.  ജാഫ്നയിലെ ഇന്ത്യൻ കോൺസൽ ജനറൽ യാത്രക്കാരെ ഹൃദ്യമായി സ്വാഗതം ചെയ്തു.

  ഈ സേവനം യാത്രക്കാർക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിന്, നാഗപട്ടണം തുറമുഖത്തെ പ്രവർത്തന ചെലവ് നികത്തുന്നതിനായി ഒരു വർഷത്തേക്ക് പ്രതിമാസം 25 ദശലക്ഷം ശ്രീലങ്കൻ രൂപ ഇന്ത്യൻ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൂടാതെ ശ്രീലങ്കൻ സർക്കാർ കടൽമാർഗം രാജ്യത്ത് നിന്ന് പുറപ്പെടുന്ന യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന  നികുതി കുറച്ചു.  ഈ സംയുക്ത ശ്രമങ്ങൾ ജനങ്ങൾ തമ്മിലുള്ള ബന്ധവും സാമ്പത്തിക സഹകരണവും വർദ്ധിപ്പിക്കുന്നതിനുള്ള രാജ്യങ്ങളുടെയും
പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.

Leave a Reply