റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, വ്യാപാര നയത്തിലെ പഴുതുകളെ അടയ്ക്കാനുള്ള ശ്രമത്തിൽ പ്ലെയിൻ സ്വർണ്ണാഭരണങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങൾ ഇന്ത്യ കർശനമാക്കാക്കി. സ്വർണ്ണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയെ സൗജന്യ വിഭാഗത്തിൽ നിന്ന് നിയന്ത്രിത വിഭാഗത്തിലേക്ക് സർക്കാർ പുനഃക്രമീകരിച്ചു. എന്നിരുന്നാലും, ഇന്ത്യ -യുണൈറ്റഡ് അറബ് എമിറേറ്റ്സ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിലുള്ള ഇറക്കുമതി ,ലൈസൻസിന്റെ ആവശ്യമില്ലാതെ തന്നെ തുടരും.
ഇറക്കുമതി നികുതിയൊന്നും നൽകാതെ
നിയമത്തിലെ പിഴവ് മുതലെടുത്ത് ഇന്തോനേഷ്യയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ ഇറക്കുമതി ചെയ്യുന്നവരെ തടയാനാണ് ഈ തീരുമാനം. ഒരു ബുള്ളിയൻ ഇറക്കുമതി ചെയ്യുന്ന സ്വകാര്യ ബാങ്കുമായി ബന്ധപ്പെട്ട മുംബൈ ആസ്ഥാനമായുള്ള ഒരു ഡീലർ, ഇന്തോനേഷ്യ മുമ്പ് ഇന്ത്യയിലേക്ക് സ്വർണ്ണാഭരണങ്ങൾ കയറ്റുമതി ചെയ്യാറില്ലെന്ന് വിശദീകരിച്ചു. എന്നിരുന്നാലും കഴിഞ്ഞ മാസങ്ങളിൽ, നിരവധി ബുള്ളിയൻ ഡീലർമാർക്ക് ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി നികുതിയൊന്നും നൽകാതെ 3-4 ടൺ സ്വർണ്ണാഭരണങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിഞ്ഞു.
ഇന്ത്യ നിലവിൽ സ്വർണ്ണ ഇറക്കുമതിക്ക് 15% നികുതി ചുമത്തുന്നു. നിരവധി ഡീലർമാർക്ക് അവരുടെ നികുതി ബാധ്യതകൾ നിറവേറ്റാതെ ഇന്തോനേഷ്യയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ അനുവദിച്ച പഴുതുകൾ അടയ്ക്കുകയാണ് ഈ നയ മാറ്റം ലക്ഷ്യമിടുന്നത്. “നയ മാറ്റം ഫലപ്രദമായി ആ പഴുതടച്ചു,” മുംബൈ ആസ്ഥാനമായുള്ള ഡീലർ കൂട്ടിച്ചേർത്തു.