ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം ആദ്യ സെഷനിൽ ഇന്ത്യ 73 റൺസ് നേടിയപ്പോൾ വിരാട് കോഹ്‌ലി മൂന്ന് വർഷത്തിനിടെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി.
ജഡേജയുടെ വിക്കറ്റ് നഷ്ടപെട്ടതിനു ശേഷം കെ എസ് ഭരത് (70 പന്തിൽ 25*) റണ്ണെടുത്തു അദ്ദേഹത്തിനു പിന്തുണ നല്കി, ഇന്ത്യയുടെ സ്കോർ 362/4 എന്ന നിലയിലാക്കി.
ഇതോടെ ഇന്ത്യൻ മണ്ണിൽ 4000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററായി കോഹ്‌ലി . ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ തന്റെ രണ്ടാമത്തെ മത്സരം കളിച്ച ശുഭ്‌മാൻ ഗിൽ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേടിയതാണ് മത്സരത്തിൻ്റെ മറ്റൊരു പ്രത്യേകത .ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഈ മത്സരവും പരമ്പരയും 3-1 ന് ജയിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഈ മത്സരം തോൽക്കുകയും ന്യൂസിലൻഡിനെതിരായ പരമ്പര ശ്രീലങ്ക 2-0 ന് നേടുകയും ചെയ്താൽ ലങ്കക്കാർ ഓസ്‌ട്രേലിയയ്‌ക്കെതിരായ WTC ഫൈനലിന് യോഗ്യത നേടും. ഇന്ത്യ സമനില പിടിക്കുകയും കിവീസിനെ ക്ലീൻ സ്വീപ്പ് ചെയ്യുന്നതിൽ ശ്രീലങ്ക പരാജയപ്പെടുകയും ചെയ്താൽ, ജൂണിൽ ഓവലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ WTC ഫൈനൽ നടക്കും.