You are currently viewing ഇന്ത്യ 2023-24 വർഷത്തിൽ 8.2% സാമ്പത്തിക വളർച്ച കൈവരിക്കും

ഇന്ത്യ 2023-24 വർഷത്തിൽ 8.2% സാമ്പത്തിക വളർച്ച കൈവരിക്കും

ഇന്ത്യയുടെ  ജിഡിപി 2023-24 വർഷത്തിൽ 8.2 ശതമാനം വളരുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് മുൻവർഷത്തെ 7 ശതമാനം വളർച്ചാ നിരക്കിൽ നിന്ന് ഉയർന്നതാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം അറിയിച്ചു . 2023-24 ൽ  യഥാർത്ഥ ജിഡിപി 173 ലക്ഷം കോടി രൂപയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  ജിഡിപി മുല്യം 2022-23ൽ 269.50 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ 2023-24ൽ 295 ലക്ഷം കോടി രൂപ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു, ഇത് 9.6 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നു.

 സാമ്പത്തിക വർഷത്തിൽ 8.2 ശതമാന വളർച്ചയും നാലാം പാദത്തിൽ 7.8 ശതമാന  വളർച്ചയും ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വളർച്ചാ നിരക്ക് പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്നതാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഉൽപ്പാദന മേഖലയിലെ 9.9 ശതമാനം വളർച്ച മന്ത്രി ചൂണ്ടിക്കാട്ടി.ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും ഉയർച്ചയുമാണ് ഇതിന് കാരണമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു

Leave a Reply