You are currently viewing 2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും: കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും: കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: 2035-ഓടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്ത്‌റിക്ഷ് സ്‌റ്റേഷൻ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ബഹിരാകാശ പര്യവേഷണത്തിൻ്റെ പുതിയ യുഗം ആരംഭിക്കാൻ ഇന്ത്യ ഒരുങ്ങുന്നു.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനവും (ഐഎസ്ആർഒ) ബയോടെക്നോളജി വകുപ്പും തമ്മിൽ ഇന്നലെ ന്യൂഡൽഹിയിൽ നടന്ന സുപ്രധാന ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഐഎസ്ആർഒയും ബയോടെക്‌നോളജി വകുപ്പും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ബയോടെക്‌നോളജിയെ ബഹിരാകാശ സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കാൻ ലക്ഷ്യമിടുന്നു, ഇത് നൂതന ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്നു.നിരവധി സുപ്രധാന സംരംഭങ്ങളുടെ രൂപരേഖ ധാരണാപത്രം നൽകുന്നു.ഭാരതീയ അന്ത്രിക്ഷ് സ്റ്റേഷൻ സ്ഥാപിക്കലും ,ബയോഇ3 പോളിസിയുടെ സമാരംഭവും അതിലുടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, രാജ്യത്തിൻ്റെ സാമ്പത്തീക വളർച്ചയും പാരസ്ഥീക സുസ്ഥിരത നിലനിർത്തുന്നതും ഇതിൽ ഉൾപ്പെടുന്നു

മൈക്രോ ഗ്രാവിറ്റി ഗവേഷണം, ബഹിരാകാശ ബയോടെക്നോളജി, ബഹിരാകാശ ബയോ മാനുഫാക്ചറിംഗ്, ബയോ ആസ്ട്രോനോട്ടിക്സ്, ബഹിരാകാശ ജീവശാസ്ത്രം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ഇരു സംഘടനകളും  സഹകരിക്കും.  ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ ദ്രുതഗതിയിലുള്ള വികാസത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിൻ്റെ നിർണായക പങ്ക് ഡോ. ജിതേന്ദ്ര സിംഗ് ഊന്നിപ്പറഞ്ഞു.  ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ ശ്രദ്ധേയമായ വളർച്ച അദ്ദേഹം എടുത്തുപറഞ്ഞു, ഏകദേശം 300 സ്റ്റാർട്ടപ്പുകൾ ഇപ്പോൾ രാജ്യത്തിൻ്റെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നു.

ഈ പങ്കാളിത്തം ആരോഗ്യ ഗവേഷണം, ഫാർമസ്യൂട്ടിക്കൽ ഡെവലപ്‌മെൻ്റ്, റീജനറേറ്റീവ് മെഡിസിൻ, കൂടാതെ സുസ്ഥിര മാലിന്യ സംസ്‌കരണത്തിനും പുനരുപയോഗത്തിനും വേണ്ടിയുള്ള ബയോ അധിഷ്‌ഠിത സാങ്കേതികവിദ്യകൾ എന്നിവയിലെ നൂതനാശയങ്ങളെ ഉത്തേജിപ്പിക്കുമെന്നും മന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.  ആഗോള ബഹിരാകാശ ശക്തിയെന്ന നിലയിൽ ഇന്ത്യ അതിൻ്റെ സ്ഥാനം ഉറപ്പിക്കുന്നത് തുടരുമ്പോൾ, ഭാരതീയ അന്ത്രിക്ഷ് നിലയത്തിൻ്റെ സ്ഥാപനവും ബയോടെക്‌നോളജിയെ ബഹിരാകാശ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതും ശാസ്ത്രത്തിൻ്റെയും സാങ്കേതിക പുരോഗതിയുടെയും പുതിയ അതിർത്തികൾ തുറക്കുന്നതിനുള്ള ഒരു ചുവട് വെപ്പാണ്.

Leave a Reply