അനുകമ്പയുടെയും പെട്ടെന്നുള്ള ഇടപെടലിന്റെയും ഫലമായി, മഞ്ഞുവീഴ്ചയുള്ള മലനിരകളിൽ ഒരു തകരപ്പാത്രത്തിൽ തല കുടുങ്ങിയ ബഹാദൂർ എന്ന ഹിമാലയൻ കരടിക്കുട്ടിയെ ഇന്ത്യൻ സൈന്യത്തിന് മോചിപ്പിക്കാൻ സാധിച്ചു.
തകരപ്പാട്ടയിൽ നിന്ന് മോചിതനാകാൻ പാടുപെടുന്ന കരടി കുട്ടിയെ കണ്ടെത്തിയ സൈനികർ,അടിയന്തരാവസ്ഥ മനസ്സിലാക്കി ആദ്യം കൈകൊണ്ട് തകരപ്പാട്ട കരടിയുടെ തലയിൽ നിന്ന് ഊരി മാറ്റാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല,തുടർന്ന് തികഞ്ഞ വൈദഗ്ത്യത്തോടെ സൈനികർ ചില ഉപകരണങ്ങളുടെ സഹായത്താൽ കരടിയുടെ തലയിൽ നിന്ന് തകരപ്പാട്ട പൂർണമായി നീക്കം ചെയ്തു
മോചിതനായപ്പോൾ, കരടിക്ക് ഭക്ഷണം നൽകുകയും ,സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ മണിക്കൂറുകളോളം അതോടൊപ്പം ചെലവഴിക്കുകയും തുടർന്ന്
കരടിയെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടുകയും ചെയ്തു
ഈ രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ, സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ടു.സൈനികരുടെ അനുകമ്പാപൂർണ്ണമായ പ്രവർത്തനങ്ങൾക്ക് വ്യാപകമായ പ്രശംസ ലഭിച്ചു.