റംസാൻ മാസത്തിന്റെ പവിത്ര സന്ദേശമായ കാരുണ്യം, മനുഷ്യത്വം, ക്ഷമ, ദയ എന്നിവയ്ക്ക് മകുടോദാഹരണമായി യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായ സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഫിറോസ് മേച്ചന്റ് രാജ്യത്തുടനീളമുള്ള ജയിലുകളിൽ നിന്ന് 900 തടവുകാരെ മോചിപ്പിക്കുന്നതിന് 1 മില്യൺ ദിർഹം (ഏകദേശം 2.5 കോടി രൂപ) സംഭാവന ചെയ്തു.
‘പ്യുവർ ഗോൾഡ്’ ജ്വല്ലറി ഉടമസ്ഥനായ ഫിറോസ് മേച്ചന്റ് 66 വയസ്സുകാരനാണ്. റംസാൻ മാസത്തിന്റെ പരിശുദ്ധമായ ആശയങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് അദ്ദേഹം ഈ മാതൃകാപരമായ സംഭാവന നടത്തിയത്.
ഫിറോസ് മേച്ചന്റിന്റെ ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ, “പ്രമുഖ ദുബായ് ആസ്ഥാനമായ ഇന്ത്യൻ വ്യവസായ സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഫിറോസ് മേച്ചന്റ് 900 തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിന് ഏകദേശം 2.25 കോടി രൂപ (1 ദശലക്ഷം ദിർഹം) സംഭാവന ചെയ്തു” എന്ന് പറഞ്ഞു.