പോർബന്തർ, ഗുജറാത്ത്: ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ ഇന്നലെ രാത്രി പോർബന്തർ തീരത്ത് അറബിക്കടലിൽ പതിച്ചു. ഹരി ലീല എന്ന മോട്ടോർ ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ പുറത്തെടുക്കാൻ ഹെലികോപ്റ്റർ പോകുന്നതിനിടെയാണ് സംഭവം.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ റിപോർട്ടനുസരിച്ച് അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) മുങ്ങിയപ്പോൾ അതിൽ നാല് ജീവനക്കാരുണ്ടായിരുന്നു. ഒരു ജീവനക്കാരനെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ള മൂന്നുപേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
രക്ഷാദൗത്യത്തിനായി കോസ്റ്റ് ഗാർഡ് നാല് കപ്പലുകളും രണ്ട് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൻ്റെ കാരണം ഇപ്പോൾ അന്വേഷണത്തിലാണ്.

Representational image only/ Advanced Light
Helicopter (ALH) Dhruv, Indian Coast
Guard/Photo credit/Ministry of Defence- Government of India