You are currently viewing ഓസ്‌കർ 2023: ഇന്ത്യയിൽ നിന്നുള്ള ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ആയി തെരെഞ്ഞടുക്കപട്ടു

ഓസ്‌കർ 2023: ഇന്ത്യയിൽ നിന്നുള്ള ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ആയി തെരെഞ്ഞടുക്കപട്ടു

ഉപേക്ഷിക്കപ്പെട്ട ഒരു ആനയും അതിൻ്റെ രണ്ട് സംരക്ഷകരും തമ്മിലുള്ള അഭേദ്യമായ ബന്ധം കൈകാര്യം ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള   ചലച്ചിത്രമായ “ദ എലിഫന്റ് വിസ്‌പറേഴ്‌സ്” തിങ്കളാഴ്ച ഓസ്കാർ നേടി.

95-ാമത് അക്കാദമി അവാർഡിൽ  ഡോക്യുമെന്ററി ഷോർട്ട് വിഭാഗത്തിൽ കാർത്തികി ഗോൺസാൽവസിന്റെ ഈ ചിത്രം ഉന്നത ബഹുമതി നേടി.  നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ഈ ഡോക്യുമെന്ററി, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെ എടുത്ത് കാണിക്കുന്നു.ആനകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സന്ദേശവും ഇത് നല്കുന്നു.  തമിഴ്‌നാട്ടിലെ മുതുമല നാഷണൽ പാർക്കിലെ ബൊമ്മൻ-ബെല്ലി ദമ്പതികൾ, അനാഥരായ ആനക്കുട്ടികളായ രഘുവിനെയും അമ്മുവിനെയും സംരക്ഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെക്കുന്നതാണ് ചിത്രത്തിന്റെ കഥ.

ഗോൺസാൽവസ് അവാർഡ് തന്റെ “മാതൃഭൂമി”ക്കും അവളുടെ കുടുംബത്തിനും സമർപ്പിച്ചു.  “പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചും, തദ്ദേശീയ സമൂഹങ്ങളോടുള്ള ബഹുമാനത്തെക്കുറിച്ചും, മറ്റ് ജീവജാലങ്ങളോടുള്ള സഹാനുഭൂതിയെക്കുറിച്ചും അവരോടൊപ്പമുള്ള സഹവർത്തിത്വത്തിനെക്കുറിച്ചും  സംസാരിക്കാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്, ” അവർ പറഞ്ഞു.  “ഞങ്ങളുടെ സിനിമയെ അംഗീകരിച്ചതിനും തദ്ദേശീയരെ ഉയർത്തിക്കാട്ടിയതിനും അക്കാദമിക്ക് നന്ദി. ഞങ്ങളുടെ സിനിമയുടെ ശക്തിയിൽ വിശ്വസിച്ചതിന് നെറ്റ്ഫ്ലിക്സിനും നന്ദി.”  ഗുനീത് മോംഗ നിർമ്മിച്ച ഈ ചിത്രം, ഇന്ത്യൻ പ്രമേയങ്ങൾക്ക് ലോകത്ത് അംഗീകരിക്കപ്പെടാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്ന ഗോൺസാൽവസിന്റെ അരങ്ങേറ്റം കുറിക്കുന്നു.

  തമിഴ്‌നാട്ടിലെ ഊട്ടിയിൽ താമസിക്കുന്ന  ഗോൺസാൽവസ് 15 വയസ്സ് മുതൽ വന്യജീവി ഫോട്ടോഗ്രാഫിയിൽ തത്പരയായിരുന്നു

Leave a Reply