13 പേരടങ്ങുന്ന ഒരു ഇന്ത്യൻ മത്സ്യബന്ധന കപ്പലായ മാർത്തോമ ഇന്നലെ വൈകുന്നേരം ഗോവയ്ക്ക് സമീപം ഒരു ഇന്ത്യൻ നാവിക സേനയുടെ അന്തർവാഹിനിയുമായി കൂട്ടിയിടിച്ചു. സംഭവത്തെത്തുടർന്ന് ആറ് കപ്പലുകളും വിമാനങ്ങളും ഉൾപ്പെട്ട ഇന്ത്യൻ നാവികസേനയുടെ ദ്രുതഗതിയിലുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.
ഇതുവരെ 11 ജീവനക്കാരെ രക്ഷപ്പെടുത്തി, ബാക്കിയുള്ള രണ്ട് പേരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തിരച്ചിൽ, രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ തീരസംരക്ഷണ സേനയുടേതുൾപ്പെടെ കൂടുതൽ സന്നാഹങ്ങൾ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യൻ നാവികസേന സംഭവം സ്ഥിരീകരിച്ചു, കൂട്ടിയിടിയുടെ കാരണം നിലവിൽ അന്വേഷണത്തിലാണ്.

Representational image only