ഒരു ട്രെയിൻ കടന്നു പോകുമ്പോൾ
അതിൻറെ അവസാനത്തെ കമ്പാർട്ട്മെൻ്റിൻ്റെ പുറകുവശത്ത്
എക്സ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് നമ്മൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും
അതിൻറെ അർത്ഥം എന്തായിരിക്കുമെന്ന്
നമ്മൾ പലപ്പോഴും സ്വയം
ചോദിച്ചിട്ട് ഉണ്ടാവും.
ഒരുപക്ഷേ നമ്മുടേതായ ഒരു വ്യാഖ്യാനവും അതിന് നമ്മൾ നൽകിയിട്ടുണ്ടാകും. എന്നാൽ ഇപ്പോഴിതാ
വർഷങ്ങളായി
ഏവരുടെയും മനസ്സിൽ
നിലനിൽക്കുന്ന ആ ചോദ്യത്തിന് ഉത്തരവുമായി റെയിൽവേ മന്ത്രാലയം
മുന്നോട്ടുവന്നിരിക്കുന്നു. എക്സ് അടയാളത്തിൻ്റെ അർത്ഥം വിശദീകരിച്ചു കൊണ്ട് റെയിൽവേ ട്വീറ്റ് ചെയ്തു
“X’ എന്ന അക്ഷരം അത് ട്രെയിനിന്റെ അവസാന കോച്ചാണെന്ന് സൂചിപ്പിക്കുന്നു. കോച്ചുകളൊന്നും അവശേഷിപ്പിക്കാതെ ട്രെയിൻ പൂർണ്ണമായും കടന്നുപോയതായി റെയിൽവേ ഉദ്യോഗസ്ഥർക്ക് സ്ഥിരീകരണം ലഭിക്കുന്നു ” മന്ത്രാലയം ട്വിറ്റർ പോസ്റ്റിൽ വിശദീകരിച്ചു.
എതായാലും ഇപ്പോൾ റെയിൽവേ തന്നെ മുൻകൈയ്യെടുത്ത് ഈ അടയാളത്തിന്
വിശദീകരണം നൽകിയപ്പോൾ ഒരുപാട് പേരുടെ മനസ്സിലെ സംശയങ്ങളെ ദൂരീകരിക്കാൻ സാധിച്ചു കാണും എന്ന് പ്രതീക്ഷിക്കാം