You are currently viewing ഇന്ത്യൻ റെയിൽവേ യാത്രാനിലക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചു

ഇന്ത്യൻ റെയിൽവേ യാത്രാനിലക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ യാത്രാനിലക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചു. 2025 ഡിസംബർ 26 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഈ വർഷം ജൂലൈയിൽ നടത്തിയ വർദ്ധനവിന് പിന്നാലെ രണ്ടാം തവണയാണ് റെയിൽവേ യാത്രാ നിരക്കുകൾ ഉയർത്തുന്നത്. ദീർഘദൂര യാത്രക്കാരെയാണ് വർദ്ധനവ് കൂടുതലായി ബാധിക്കുക.

പുതിയ നിരക്കുകൾ പ്രകാരം, ഓർഡിനറി ക്ലാസുകളിൽ 215 കിലോമീറ്റർ മുകളിലുള്ള യാത്രയ്ക്ക് ഓരോ കിലോമീറ്ററിനും ഒരു പൈസ അധികം നൽകേണ്ടിവരും. മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ (നോൺ എസി/എസി) വിഭാഗത്തിൽ 215 കിലോമീറ്റർ മുകളിലുള്ള യാത്രകൾക്ക് ഓരോ കിലോമീറ്ററിനും രണ്ട് പൈസയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

അതേസമയം, 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല. സബർബൻ ട്രെയിനുകളിലെ യാത്രക്കാരെയും സീസൺ ടിക്കറ്റ് ഉപയോഗിക്കുന്നവരെയും ഈ വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രവർത്തന ചെലവുകളിൽ ഉണ്ടായ വർദ്ധനവ് നികത്തുന്നതിനും അധിക വരുമാനം കണ്ടെത്തുന്നതിനുമാണ് നിരക്ക് പരിഷ്കരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ ഐആർസിടിസി വെബ്സൈറ്റുകളിൽ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply