ഇന്ത്യൻ റെയിൽവേ തങ്ങളുടെ ‘വന്ദേ മെട്രോ’ സർവീസിൻ്റെ പേര് ‘നമോ ഭാരത് റാപ്പിഡ് റെയിൽ’ എന്ന് പുനർനാമകരണം ചെയ്യുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദർശന വേളയിൽ നിരവധി വന്ദേ ഭാരത് ട്രെയിനുകൾക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിൽ ഫ്ലാഗ് ഓഫ് ചെയ്തു
നമോ ഭാരത് റാപ്പിഡ് റെയിലിൻ്റെ ഉദ്ഘാടന യാത്ര ഭുജിൽ നിന്ന് ആരംഭിച്ച് അഹമ്മദാബാദിലെത്തും. വെറും 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് 359 കിലോമീറ്റർ പിന്നിടും. യാത്രക്കാർക്കുള്ള റെഗുലർ സർവീസുകൾ സെപ്റ്റംബർ 17-ന് ആരംഭിക്കും, മുഴുവൻ യാത്രയ്ക്കു 455 രൂപയാണ് ടിക്കറ്റ് നിരക്ക്.
അഞ്ജർ, ഗാന്ധിധാം, ഭചൗ, സമഖിയാലി, ഹൽവാദ്, ധ്രംഗധ്ര, വിരംഗാം, ചന്ദ്ലോദിയ, സബർമതി, കലുപൂർ (അഹമ്മദാബാദ് സ്റ്റേഷൻ) എന്നിവയുൾപ്പെടെ ഒന്നിലധികം സ്റ്റേഷനുകളിൽ നിർത്തും. പരമാവധി 110 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സർവീസ് നടത്തും.
നമോ ഭാരത് റാപ്പിഡ് റെയിലിൻ്റെ ആരംഭത്തോടെ, ഇന്ത്യൻ റെയിൽവേ മെട്രോ യാത്ര പുനർനിർവചിച്ചു.ഇത് നഗരങ്ങളും അന്തർ നഗര കണക്റ്റിവിറ്റിയും തമ്മിലുള്ള വിടവ് നികത്തുന്നു. പരമ്പരാഗത മെട്രോകളിൽ നിന്ന് വ്യത്യസ്തമായി, യാത്രക്കാർക്ക് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ യാത്രാ ഓപ്‌ഷൻ പ്രദാനം ചെയ്യുന്ന ഈ സേവനം കൂടുതൽ ദൂരങ്ങൾ ഉൾക്കൊള്ളും.