You are currently viewing പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മെട്രോ ശൈലിയിലുള്ള നിയന്ത്രിത എൻട്രി/എക്സിറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു.

പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മെട്രോ ശൈലിയിലുള്ള നിയന്ത്രിത എൻട്രി/എക്സിറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു.

രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മെട്രോ ശൈലിയിലുള്ള നിയന്ത്രിത എൻട്രി/എക്സിറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ മുംബൈയിലെ ബാന്ദ്ര ടെർമിനസ്, ബോറിവലി, അന്ധേരി എന്നിവയും ഗുജറാത്തിലെ ഒൻപത് സ്റ്റേഷനുകളും ഉൾപ്പെടുന്ന 12 സ്റ്റേഷനുകളിൽ ഈ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കും.

പുതിയ സംവിധാനത്തിൽ യാത്രക്കാർക്ക് നിശ്ചിത ഗേറ്റുകൾ വഴിയാകും പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാനോ പുറത്ത് പോകാനോ കഴിയുക. ടിക്കറ്റ് പരിശോധനയും സുരക്ഷാ പരിശോധനയും പ്രവേശന കവാടങ്ങളിൽ തന്നെ നടക്കും. ഇതിലൂടെ അനാവശ്യമായ തിരക്ക് കുറയ്ക്കാനും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ തടയാനും കഴിയുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

മുംബൈയിലെ ചില സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകളും സുരക്ഷാ പരിശോധനയും ഉൾപ്പെടുന്ന എലിവേറ്റഡ് ഡെക്കുകളും നിർമിക്കുകയാണ്. ഈ പദ്ധതി വിജയകരമായാൽ രാജ്യത്തെ മറ്റു പ്രധാന സ്റ്റേഷനുകളിലും നടപ്പാക്കാനാണ് റെയിൽവേയുടെ പദ്ധതി.

Leave a Reply