You are currently viewing ഹൈഡ്രജൻ ട്രെയിനുകളും ബുള്ളറ്റ് ട്രെയിനുകളും അവതരിപ്പിച്ചു വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

ഹൈഡ്രജൻ ട്രെയിനുകളും ബുള്ളറ്റ് ട്രെയിനുകളും അവതരിപ്പിച്ചു വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

ഹൈഡ്രജൻ ട്രെയിനുകളും അതിവേഗ റെയിലുകളും അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യൻ റെയിൽവേ ഒരു പരിവർത്തന യാത്ര ആരംഭിക്കുമെന്ന് റെയിൽവേ ബോർഡ് അംഗം (ഇൻഫ്രാസ്ട്രക്ചർ) അനിൽ കുമാർ ഖണ്ഡേൽവാൾ അറിയിച്ചു.

2047 ഓടെ 50 ഹൈഡ്രജൻ ട്രെയിനുകൾ  പുരത്തിറക്കാൻ റെയിൽവേ ലക്ഷ്യമിടുന്നു, ആദ്യത്തേത് ഈ വർഷം ട്രാക്കിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 
മറ്റൊരു സുപ്രധാന സംഭവവികാസത്തിൽ, ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓടെ പ്രവർത്തനക്ഷമമാക്കും, ഇത് രാജ്യത്ത് അതിവേഗ റെയിൽ യാത്രയുടെ ഒരു പുതിയ യുഗത്തെ കൊണ്ടു വരും.

കവാച്ച് IV ൻ്റെ അന്തിമ പരിശോധന വിജയകരമായി പൂർത്തിയാക്കിയതോടെ റെയിൽ സുരക്ഷ വർധിപ്പിക്കുന്നതിൽ കൈവരിച്ച പുരോഗതിയും ഖണ്ഡേൽവാൾ എടുത്തുപറഞ്ഞു. ട്രെയിൻ കൂട്ടിയിടി ഒഴിവാക്കാൻ സഹായിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ വലിയ തോതിൽ രാജ്യവ്യാപകമായി വ്യാപിപ്പിക്കും. 1,400 കിലോമീറ്ററിലധികം ട്രാക്ക് ഇതിനകം കവാച്ച് കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്, കൂടാതെ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റൂട്ടുകളിൽ 3,000 കിലോമീറ്ററുകൾക്കുള്ള ശ്രമങ്ങൾ നടക്കുകയാണ്.  കവാച്ച് കവറേജ് 3,200, 5,000 കിലോമീറ്റർ വരെ നീട്ടാനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുകയാണ്.

പുതുതായി സ്ഥാപിതമായ ഗതിശക്തി ഡയറക്ടറേറ്റ് പദ്ധതി നിർവഹണം ത്വരിതപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.  അംഗീകൃത റെയിൽവേ പ്രോജക്ടുകളുടെ എണ്ണം പ്രതിവർഷം 7-8 ൽ നിന്ന് 70-80 ആയി ഉയർന്നു, ട്രാക്ക് സ്ഥാപിക്കുന്നതിൻ്റെ കാര്യക്ഷമത പ്രതിദിനം ശരാശരി 4 മുതൽ 14 കിലോമീറ്റർ വരെ ഉയർന്നു.

Leave a Reply