2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേ റെക്കോർഡ് വരുമാനമായ 2.40 ലക്ഷം കോടി രൂപ നേടി, ഇത് മുൻ വർഷത്തേക്കാൾ 49,000 കോടി രൂപ കൂടുതലാണ്, ഇത് 25 ശതമാനം വളർച്ചയെ പ്രതിഫലിപ്പിക്കുന്നു, ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരിൽ നിന്നുള്ള വരുമാനം 61 ശതമാനം വർധിച്ച് 63,300 കോടി രൂപയിലെത്തി.
ഈ 2022-23 സാമ്പത്തിക വർഷത്തിൽ, ചരക്കുഗതാഗത വരുമാനവും 1.62 ലക്ഷം കോടി രൂപയായി കുതിച്ചു, മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം വളർച്ച.
“മൂന്ന് വർഷത്തിന് ശേഷം, ഇന്ത്യൻ റെയിൽവേയ്ക്ക് പെൻഷൻ ചെലവുകൾ പൂർണ്ണമായി നിർവഹിക്കാൻ കഴിയുന്ന അവസ്ഥയിൽ എത്തി. എല്ലാ റവന്യൂ ചെലവുകളും നിറവേറ്റിയതിന് ശേഷം റെയിൽവേക്ക് 3200 കോടി രൂപ അതിന്റെ വരുമാനത്തിൽ നിന്ന് മൂലധന നിക്ഷേപത്തിനായി മാറ്റി വയ്ക്കാൻ സാധിച്ചു,” പ്രസ്താവനയിൽ പറയുന്നു.
2022-23 കാലഘട്ടത്തിൽ, 2021-22 ലെ 1,91,278 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,39,803 കോടി രൂപയായിരുന്നു മൊത്ത വരുമാനം. 2021- 22 ൽ മൊത്തം ചിലവ് 2,06,391 കോടി രൂപയായിരുന്നത് 22-23 കാലയളവിൽ 2,37,375 രുപയായി.
ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിച്ചു. എഫ് വൈ23ൽ പുതിയ ലൈനുകളുടെ എക്കാലത്തെയും ഉയർന്ന കമ്മീഷൻ ചെയ്യലും 5243 കിലോമീറ്റർ ഇരട്ടിപ്പിക്കൽ/മൾട്ടി ട്രാക്കിംഗ് തുടങ്ങിയവയും കണ്ടു.
6657 കോടി രൂപ മുതൽമുടക്കിൽ 6565 കിലോമീറ്റർ പാത വൈദ്യുതീകരിച്ചു.
“സുരക്ഷയ്ക്ക് ഏറ്റവും മുൻഗണന നൽകുന്നതിലാണ് റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാഷ്ട്രീയ റെയിൽ സംരക്ഷണ കോഷിന് കീഴിൽ 11,800 കോടി രൂപയുടെ നിക്ഷേപം 2023 സാമ്പത്തിക വർഷത്തിൽ വിവിധ സുരക്ഷാ പ്രവർത്തനങ്ങൾക്കായി നടത്തി.
ട്രാക്കുകൾ, പാലങ്ങൾ, ഗ്രേഡ് സെപ്പറേറ്ററുകൾ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിന് മൊത്തം 25,913 കോടി രൂപയുടെ നിക്ഷേപം നടത്തി.
വാഗൺ സംഭരണം മുൻവർഷത്തേക്കാൾ 77.6 ശതമാനം ഉയർന്ന് 22,747 വാഗണിലെത്തിയതായും പ്രസ്താവനയിൽ പറയുന്നു.