
കൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിലേക്ക് കടന്നുവന്ന മറ്റൊരു പ്രധാന നിക്ഷേപമായി ജിയോജിത്ത് രംഗത്തെത്തി. കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിൽ ജിയോജിത്ത് ഐടി സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. 16 നിലകളിലായി 3,50,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ഈ കെട്ടിടം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പദ്ധതി.

₹150 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ഏകദേശം 2,000 നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഐടി, ഫിനാൻഷ്യൽ സർവീസസ് മേഖലകളിലെ വളർച്ചയ്ക്ക് ഇത് വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.
പുതിയ ഐടി സമുച്ചയത്തിൽ അത്യാധുനിക ഡാറ്റ സെന്ററുകൾ, സോഫ്റ്റ്‌വെയർ ലബോറട്ടറികൾ, കോ-വർക്കിങ് സ്പേസുകൾ എന്നിവ ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ ഒരുക്കും. കേരളത്തെ ഐടി-ഫിൻടെക് ഹബ്ബായി കൂടുതൽ ശക്തിപ്പെടുത്തുന്ന നിക്ഷേപമായി ഈ പദ്ധതി മാറുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.