You are currently viewing ഐഫോൺ 15 പ്രോ മോഡലുകളിൽ ഇനി സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ ഉണ്ടാകില്ല:ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ

ഐഫോൺ 15 പ്രോ മോഡലുകളിൽ ഇനി സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ ഉണ്ടാകില്ല:ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ

ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ പങ്കിട്ട ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, അടുത്ത തലമുറ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയിൽ “വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് മുമ്പുള്ള പരിഹരിക്കപ്പെടാത്ത സാങ്കേതിക പ്രശ്നങ്ങൾ” കാരണം സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ ഉണ്ടാകില്ല.

ഐഫോൺ 15 പ്രോ മോഡലുകളിൽ ഒക്ടോബറിൽ സോളിഡ്-സ്റ്റേറ്റ് ബട്ടൺ (ബട്ടൺ അമർത്തുമ്പോൾ
ചലനം ഇല്ലാത്തതും
എന്നാൽ ഒരു ടാപ്റ്റിക്ക് എഞ്ചിൻൻ്റെ
പ്രവർത്തനംമൂലം
ചലനത്തിൻ്റെ പ്രതീതി നല്കുന്നതാണ് ആണ് സോളിഡ്-സ്റ്റേറ്റ് ബട്ടൺ)
ഉണ്ടാക്കുമെന്ന് കുവോ പറഞ്ഞിരുന്നു. പക്ഷെ ഇന്നത്തെ ഒരു മീഡിയം പോസ്റ്റിൽ, ഉപകരണങ്ങൾക്ക് ഫിസിക്കൽ ബട്ടണുകൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“എന്റെ ഏറ്റവും പുതിയ സർവേ സൂചിപ്പിക്കുന്നത്, വൻതോതിലുള്ള ഉൽപ്പാദനത്തിന് മുമ്പുള്ള പരിഹരിക്കപ്പെടാത്ത സാങ്കേതിക പ്രശ്നങ്ങൾ കാരണം, ഉയർന്ന നിലവാരമുള്ള ഐഫോൺ 15 പ്രോ മോഡലുകൾ (പ്രോ & പ്രോ മാക്സ്) സോളിഡ്-സ്റ്റേറ്റ് ബട്ടൺ ഡിസൈൻ ഉപേക്ഷിച്ച് പരമ്പരാഗത ഫിസിക്കൽ ബട്ടൺ ഡിസൈനിലേക്ക് മടങ്ങും.” കുവോ എഴുതി. ഒരു “പരമ്പരാഗത” ഡിസൈൻ അർത്ഥമാക്കുന്നത് രണ്ട് വോളിയം ബട്ടണുകൾ ഉണ്ടായിരിക്കുമോ അതോ മുമ്പ് കിംവദന്തികൾ പ്രചരിച്ചിരുന്നതുപോലെ ആപ്പിൾ ഇപ്പോഴും ഒരു നീളമേറിയ വോളിയം ബട്ടൺ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.

ഐഫോൺ 15 പ്രോയുടെ രൂപകൽപ്പന പരിഷ്‌ക്കരിക്കാൻ ആപ്പിളിന് ഇനിയും സമയമുണ്ടെന്ന് കുവോ പറഞ്ഞു, ഉപകരണം ഇപ്പോൾ ഇവിടി വികസന ഘട്ടത്തിൽ ആണ്. പ്രോ മോഡലുകളുടെ വൻതോതിലുള്ള ഉൽപ്പാദന ഷെഡ്യൂളിലും കയറ്റുമതിയിലും ഈ മാറ്റം “പരിമിതമായ സ്വാധീനം” ചെലുത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഹോങ്കോംഗ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഹെയ്‌ടോംഗ് ഇന്റർനാഷണൽ സെക്യൂരിറ്റീസിലെ ടെക് അനലിസ്റ്റുകളായ ജെഫ് പു, ഷെല്ലി ചൗ എന്നിവരും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“ഞങ്ങളുടെ സപ്ലൈ ചെയിൻ പരിശോധനകളെ അടിസ്ഥാനമാക്കി, കൂടുതൽ സങ്കീർണ്ണമായ രൂപകൽപ്പന കാരണം ഐഫോൺ 15 പ്രോ സീരീസ് ഫിസിക്കൽ ബട്ടണിന്റെ നിലവിലെ രൂപകൽപ്പനയിലേക്ക് മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” സോളിഡ്-സ്റ്റേറ്റ് ബട്ടൺ ഡിസൈൻ 2024-ൽ ഐഫോൺ 16 സീരീസ് വരെ വൈകുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.

ഐഫോണുകൾക്കായുള്ള ടാപ്‌റ്റിക് എഞ്ചിനുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ രണ്ട് പ്രധാന വിതരണക്കാരായ സിറസ് ലോജിക്കിനും എഎസി ടെക്‌നോളജീസിനും ഈ വാർത്ത പ്രതികൂലമാവും എന്ന് കുവോ പറഞ്ഞു.


Leave a Reply