ആപ്പിളിൻ്റെ പങ്കാളിയായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഒരു പുതിയ പ്ലാന്റിൽ ഏകദേശം 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു
ഐ ഫോൺ നിർമ്മണ യൂണിറ്റായ തായ്വാനീസ് കമ്പനി, ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപമുള്ള 300 ഏക്കർ സ്ഥലത്ത് ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കാൻ പ്ലാന്റ് നിർമ്മിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു . ഇവിടെ നിന്ന് ആപ്പിളിൻ്റെ ഹാൻഡ്സെറ്റും നിർമ്മിക്കാൻ സാധ്യത യുള്ളതായി വിഷുവുമായി ബന്ധപെട്ട പേര് വെളിപെടുത്താൻ ആഗ്രഹിക്കാത്ത വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഫോക്സ്കോൺ അതിന്റെ പുതിയ ഇലക്ട്രിക് വാഹന ബിസിനസ്സിനായി ചില ഭാഗങ്ങൾ നിർമ്മിക്കാൻ സൈറ്റ് ഉപയോഗിച്ചേക്കാം എന്നറിയുന്നു. ഇന്ത്യയിൽ ഇന്നുവരെയുള്ള ഫോക്സ്കോണിന്റെ ഏറ്റവും വലിയ നിക്ഷേപം ആണിത്.നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് നിർമ്മാതാവ് എന്ന പദവി ചൈനയ്ക്ക് നഷ്ടമാകുമോ എന്ന് ഈ പുതിയ നീക്കം ആശങ്ക ഉണർത്തുന്നു.
കോവിഡും ഉക്രെയ്നിലെ യുദ്ധവും തകരാറിലാക്കിയ ആഗോള വിതരണ ശൃംഖലയെക്കുറിച്ചുള്ള ആപ്പിളിൻ്റെയും മറ്റ് യുഎസ് കമ്പനികളുടെയും പുനർവിചിന്തനമാണിത് എന്ന് കരുതാം. ഇന്ത്യയിലെ പുതിയ ഉൽപ്പാദന സൈറ്റ് ഏകദേശം 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനീസ് നഗരമായ ഷെങ്ഷൂവിലെ കമ്പനിയുടെ വിശാലമായ ഐഫോൺ അസംബ്ലി കോംപ്ലക്സിൽ ഇപ്പോൾ ഏകദേശം 200,000 പേർ ജോലി ചെയ്യുന്നു, കോവിഡ് സംബന്ധമായ തടസ്സങ്ങൾ കാരണം വർഷാവസാന അവധിക്ക് മുന്നോടിയായി ഷെങ്ഷൂവിലെ പ്ലാന്റിലെ ഉൽപ്പാദനം തടസ്സപെട്ടു. ഇത് ചൈനയെ ആശ്രയിക്കുന്ന വിതരണ ശൃംഖലയെ പുനഃപരിശോധിക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചു. വിതരണക്കാർ പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ ചൈനയിൽ നിന്ന് പുറത്ത് പോകുമെന്ന് സൂചിപ്പിക്കുന്ന ഏറ്റവും പുതിയ നീക്കമാണ് ഫോക്സ്കോണിന്റെ തീരുമാനം. നിക്ഷേപവും പ്രോജക്റ്റ് വിശദാംശങ്ങളും അന്തിമമാക്കുന്ന പ്രക്രിയയിലായതിനാൽ പ്ലാനുകൾ ഇനിയും മാറിയേക്കാം. ഇതിനെക്കുറിച്ച് അഭിപ്രായം പറയാൻ ആപ്പിൾ വിസമ്മതിച്ചു. ഇന്ത്യ സന്ദർശിക്കുന്ന ഹോൺ ഹായ് ചെയർമാൻ യുംഗ് ലിയു വും ഇത് വരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ ഒരു സൈറ്റിൽ ഐഫോണുകളുടെ ഏറ്റവും പുതിയ തലമുറ നിർമ്മിക്കാൻ തുടങ്ങിയ ഫോക്സ്കോൺ പോലുള്ള ആപ്പിൾ വിതരണക്കാർക്ക് ഇന്ത്യ സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറുകിട നിർമ്മാതാക്കളായ വിസ്ട്രോൺ കോർപ്പറേഷനും പെഗാട്രോൺ കോർപ്പറേഷനും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്, അതേസമയം ജാബിൽ ഇൻക് പോലുള്ള വിതരണക്കാർ പ്രാദേശികമായി എയർപോഡുകൾക്കായി ഘടകങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ