You are currently viewing ആപ്പിൾ ഐഫോൺ ബെംഗളൂരുവിൽ നിർമിക്കും:ഫോക്‌സ്‌കോണും കർണ്ണാടക സർക്കാരും കരാറിൽ ഒപ്പു വച്ചു

ആപ്പിൾ ഐഫോൺ ബെംഗളൂരുവിൽ നിർമിക്കും:ഫോക്‌സ്‌കോണും കർണ്ണാടക സർക്കാരും കരാറിൽ ഒപ്പു വച്ചു

കർണാടക സർക്കാരും തായ്‌വാൻ കമ്പനിയായ ഫോക്‌സ്‌കോണും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലെ 300 ഏക്കർ ഫാക്ടറിയിൽ ആപ്പിൾ ഐഫോണുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവച്ചു.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവുമായി കരാർ ഒപ്പു വച്ചതിൻ്റെ വീഡിയോ ചിത്രം ട്വീറ്റ് ചെയ്തു.

ബെംഗളൂരു വിമാനത്താവളത്തിന് സമീപമാണ് ഫോക്‌സ്‌കോൺ പ്ലാന്റ് തുറക്കുന്നത്. പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ബെംഗളൂരുവിലെ ഒരു പുതിയ പ്ലാന്റിൽ 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ബ്ലൂംബെർഗ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു

കരാർ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ബൊമ്മൈ കൂട്ടിച്ചേർത്തു.
അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണ സൗകര്യം സ്ഥാപിക്കുന്നതിനായി ആപ്പിളിൻ്റെ പങ്കാളിയായ ഫോക്‌സ്‌കോൺ വെള്ളിയാഴ്ച കർണാടക സർക്കാരുമായി കരാർ ഒപ്പിട്ടു.

“സംസ്ഥാനത്ത് ആപ്പിൾ ഫോണുകൾ ഉടൻ നിർമ്മിക്കും. ഏകദേശം 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമേ, ഇത് കർണാടകയ്ക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കും” , കർണാടക മുഖ്യമന്ത്രി പറഞ്ഞു,

ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പിന്റെ (ഫോക്‌സ്‌കോൺ) ചെയർമാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള നിർദ്ദിഷ്ട സ്ഥലത്ത് പരിശോധന നടത്തി.

നിലവിൽ, ആപ്പിളിന്റെ ആഗോള വിതരണക്കാരായ തമിഴ്‌നാട്ടിലെ ഫോക്‌സ്‌കോൺ, പെഗാട്രോൺ, കർണാടകയിലെ വിസ്‌ട്രോൺ എന്നിവർ ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നുണ്ട്.

ചൈനയിൽ കൊവിഡുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ വന്നത് പുതിയ ഐഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും നിർമ്മാണത്തെ തടസ്സപ്പെടുത്തിയത് കാരണം ആപ്പിൾ ക്രമേണ ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റുകയാണ്.

Leave a Reply