
ടെഹ്റാൻ— ഇസ്ഫഹാൻ പ്രവിശ്യയ്ക്ക് മുകളിൽ ഇസ്രായേലിന്റെ ഹെർമസ് 900 മനുഷ്യരഹിത വ്യോമവാഹനം (യുഎവി) വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഈ പ്രദേശം രാജ്യത്തിന്റെ സുപ്രധാന ആണവ കേന്ദ്രങ്ങളിലൊന്നായ നടൻസ് ആണവ കേന്ദ്രം ഉൾപ്പെടെ നിരവധി ആണവ സൗകര്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ്.
ഡ്രോൺ ഇടിച്ചിറങ്ങുന്നതും തീപിടിച്ച് കത്തുന്നതും കാണിക്കുന്ന ദൃശ്യങ്ങൾ ഇറാനിയൻ സർക്കാർ അനുബന്ധ മാധ്യമങ്ങൾ പുറത്തുവിട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വിവിധ ദൃശ്യങ്ങളുമായി ഇവ പൊരുത്തപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി സംഭവത്തെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പ്രതിരോധ വിദഗ്ധർ ഈ ഡ്രോൺ ഇസ്രായേലിന്റെ പ്രതിരോധ കമ്പനിയമായ എൽബിറ്റ് സിസ്റ്റംസ്നിർമ്മിച്ച ഹെർമീസ് 900 മോഡലാണെന്ന് തിരിച്ചറിഞ്ഞതായി പറയുന്നു. മധ്യ ഉയരത്തിൽ ദീർഘകാലം പറക്കാൻ കഴിവുള്ള ഈ ഡ്രോൺ നിരീക്ഷണം, രഹസ്യവിവര ശേഖരണം, കൃത്യമായ ആക്രമണങ്ങൾക്ക് പിന്തുണ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഏകദേശം 30 മില്യൺ ഡോളർ വിലമതിക്കുന്ന ഈ സംവിധാനമാണ് ഇസ്രായേലിന്റെ ഏറ്റവും വികസിത യുഎവി പ്ലാറ്റ്ഫോമുകളിൽ ഒന്ന്.
ഇസ്ഫഹാൻ പ്രവിശ്യം ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളോട് ചേർന്ന് നിലകൊള്ളുന്നതിനാൽ തന്ത്രപരമായ പ്രാധാന്യമുള്ള മേഖലയാണ്. സംഭവം സ്ഥിരീകരിക്കപ്പെട്ടാൽ, ഇരു രാജ്യങ്ങൾക്കിടയിലെ യുദ്ധം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.