ഇസ്രയേൽ-ഇറാൻ സംഘർഷം പുതിയ തലത്തിലേക്ക്. ഇറാൻ ഇസ്രയേലിന്റെ പ്രധാന രഹസ്യാന്വേഷണ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ ശക്തമായ മിസൈൽ ആക്രമണമാണ് നടത്തിയിരിക്കുന്നത്. ടെൽ അവീവിലെ ഇസ്രയേൽ സൈനിക ഇന്റലിജൻസ് വിഭാഗമായ ‘അമാൻ’ കേന്ദ്രവും മോസാദ് ഓഫീസും ലക്ഷ്യമിട്ടാണ് ഈ ആക്രമണം നടന്നത്.
ഇസ്രയേൽ നേരത്തെ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഐആർജിസി കമാൻഡർ അലി ശദ്മാനി കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഇറാന്റെ ഈ ശക്തമായ തിരിച്ചടി.
ഇരു രാജ്യങ്ങളും പരസ്പരം നടത്തുന്ന ആക്രമണങ്ങൾ മൂലം പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ശക്തമായിരിക്കുകയാണ്. ടെൽ അവീവിലെ ജനങ്ങൾ ഒഴിയണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ കനത്ത ജാഗ്രതയിലാണ്.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം ആശങ്കയിലാണ്. ഇസ്രയേലിന്റെ ഭാഗത്തു നിന്നും ആക്രമണം നിർത്തിയാൽ ഇറാനും ആക്രമണം നിർത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി
