You are currently viewing വെടിനിർത്തൽ തള്ളിക്കളഞ്ഞു ഇറാൻ;പൂർണ്ണവും  സമഗ്രവും ദീർഘകാലത്തേക്കുള്ള യുദ്ധാവസാനം  ആവശ്യം

വെടിനിർത്തൽ തള്ളിക്കളഞ്ഞു ഇറാൻ;പൂർണ്ണവും സമഗ്രവും ദീർഘകാലത്തേക്കുള്ള യുദ്ധാവസാനം ആവശ്യം

തെഹ്‌റാൻ: ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചി പശ്ചിമേഷ്യ സംഘർഷത്തിൽ വെടിനിർത്തലിന് തയ്യാറല്ലെന്നു വ്യക്തമാക്കി. പകരം പൂർണ്ണവും സമഗ്രവും ദീർഘകാലത്തേക്കുള്ള യുദ്ധാവസാനം” വേണമെന്നതാണ് ഇറാന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

താൽക്കാലിക വെടി നിർത്തലുകൾ പ്രശ്നത്തിന്റെ മൂലകാരണം പരിഹരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ അരാഘ്ചി, ഭാവിയിൽ യാതൊരു വിധ സംഘർഷവും ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരപരിഹാരമാണ് ഇറാൻ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി.

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ അദ്ദേഹം “നിയമവിരുദ്ധവും പ്രേരണയില്ലാത്തതുമായ ആക്രമണം” എന്നുവിളിച്ചു. സാധാരണ ജനങ്ങളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട ആക്രമണങ്ങളാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇതിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യഥാർത്ഥ സമാധാനപരിഹാരത്തിന് ഭാവിയിൽ ഇറാനെതിരായ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പുകളും യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരവും ഉൾപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ഉറപ്പുകൾ ഇല്ലാതെ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രദേശത്തെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്, ഇത് ദീർഘകാല യുദ്ധസാധ്യതകൾ വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ഇറാൻ തങ്ങളുടെ നടപടി സ്വയംരക്ഷയുടെ ഭാഗമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും താൽക്കാലിക നിർത്തലല്ല, ദീർഘകാല സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ യുദ്ധം അവസാനിക്കണമെന്നാണ് നിലപാട് ആവർത്തിക്കുകയും ചെയ്തു.

Leave a Reply