
തിരുവനന്തപുരം: തിരുവനന്തപുരo സെൻട്രൽ–കന്യാകുമാരി റൂട്ടിലെ ഇരണിയേൽ മുതൽ നാഗർകോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിൽ നിർമ്മാണം പൂർത്തിയായ രണ്ടാം പാത (ഡബിൾ ലൈൻ) കമ്മീഷൻ ചെയ്യുന്നതിനോടനുബന്ധിച്ച് ട്രെയിൻ സർവീസുകളിൽ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ:
1) 22620 തിരുനെൽവേലി–ബിലാസ്പൂർ സൂപ്പർഫാസ്റ്റ് (29.03.2026)
ഈ ട്രെയിൻ തെങ്കാശി–ചെങ്കോട്ട–പുനലൂർ–കൊല്ലം വഴിയായി സർവീസ് നടത്തും. നാഗർകോവിൽ ടൗൺ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. യാത്രക്കാരുടെ സൗകര്യാർത്ഥം തെങ്കാശി, ചെങ്കോട്ട, പുനലൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
2) 19577 തിരുനെൽവേലി–ജാംനഗർ സൂപ്പർഫാസ്റ്റ് (30.03.2026)
ട്രെയിൻ തെങ്കാശി–ചെങ്കോട്ടൈ–പുനലൂർ–കൊല്ലം വഴിയായി സർവീസ് നടത്തും. വള്ളിയൂർ, നാഗർകോവിൽ ടൗൺ, പാറശ്ശാല, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം തെങ്കാശി, ചെങ്കോട്ട, പുനലൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
യാത്രാമധ്യേ വൈകുന്ന ട്രെയിനുകൾ
1. 12634 കന്യാകുമാരി – ചെന്നൈ എഗ്മോർ എക്സ്പ്രസ് (30.03.2026) – 1 മണിക്കൂർ വൈകും
2. 16729 മധുര – പുനലൂർ എക്സ്പ്രസ് (27.03.2026) – 1 മണിക്കൂർ വൈകും
3. 16366 നാഗർകോയിൽ – കോട്ടയം എക്സ്പ്രസ് (30.03.2026) – 1 മണിക്കൂർ വൈകും
4. 16526 KSR ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (29.03.2026) – 1 മണിക്കൂർ വൈകും
ഭാഗീകമായി റദ്ദ് ചെയ്യുന്ന ട്രെയിനുകൾ
1) മാർച്ച് 29ന് 12659 നാഗർകോവിൽ ജങ്ഷൻ – ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ്
നാഗർകോവിൽ ജങ്ഷൻ – തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല. ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും.
2) മാർച്ച് 29, 30, 31 തീയതികളിൽ 16382 കന്യാകുമാരി – പൂണെ ജയന്തി എക്സ്പ്രസ് കന്യാകുമാരി – തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല. ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും.
3) മാർച്ച് 26, 27, 28 തീയതികളിൽ പൂണെ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന 16381 പൂണെ – കന്യാകുമാരി ജയന്തി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും . തിരുവനന്തപുരം സെൻട്രൽ – കന്യാകുമാരി സ്‌റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല.
4) 16335 ഗാന്ധിധാം – നാഗർകോവിൽ എക്സ്പ്രസ് (മാർച്ച് 26ന് പുറപ്പെട്ടത്)
തിരുവനന്തപുരം സെൻട്രലിൽ സർവിസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ – നാഗർകോവിൽ സ്‌റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല.
5) 16649 മംഗളൂരു – കന്യാകുമാരി പരശുരാം എക്സ്പ്രസ് (27, 28, 29 മാർച്ച് 2026)
തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ – കന്യാകുമാരി സ്‌റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല.
6) 16650 കന്യാകുമാരി – മംഗളൂരു പരശുരാം എക്സ്പ്രസ് (28, 29, 30 മാർച്ച് 2026)
കന്യാകുമാരി – തിരുവനന്തപുരം സെൻട്രൽ ഇടയിൽ ഭാഗികമായി റദ്ദാക്കും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും.
7) 16605 മംഗളൂരു – തിരുവനന്തപുരം സെൻട്രൽ എറണാട് എക്സ്പ്രസ് (27, 28, 29 മാർച്ച് 2026) കൊല്ലം ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം – തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല.
8) 16606 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു എറണാട് എക്സ്പ്രസ് (28, 29, 30 മാർച്ച് 2026) കൊല്ലം ജങ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രൽ – കൊല്ലം സ്‌റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല.
9) 22627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് (30 മാർച്ച്)
തിരുനെൽവേലി ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല.
10) 22627 തിരുവനന്തപുരം സെൻട്രൽ – തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് (30 മാർച്ച്) തിരുനെൽവേലി ജങ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രൽ – തിരുനെൽവേലി സ്‌റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല.
പൂർണമായി റദ്ധാക്കുന്ന ട്രെയിനുകൾ
28 മാർച്ച് 2026 (ഒരു ദിവസം)
ട്രെയിൻ നമ്പർ 16729 മധുര – പുനലൂർ എക്സ്പ്രസ് റദ്ദാക്കും.
29, 30 മാർച്ച് 2026 (രണ്ട് ദിവസം)
പതിനൊന്ന് ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കും
1. 56305 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ
2. 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ
3. 56306 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ
4. 56309 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ
5. 56705 പുനലൂർ – കന്യാകുമാരി പാസഞ്ചർ
6. 56706 കന്യാകുമാരി – പുനലൂർ പാസഞ്ചർ
7. 66306 കൊല്ലം – കന്യാകുമാരി മെമു
8. 66305 കന്യാകുമാരി – കൊല്ലം മെമു
9. 16730 പുനലൂർ – മധുര എക്സ്പ്രസ്
10. 56101 നാഗർകോവിൽ – കൊല്ലം പാസഞ്ചർ
11. 56102 കൊല്ലം – നാഗർകോവിൽ പാസഞ്ചർ
റെയിൽവേ അധികൃതർ യാത്രക്കാർ മുൻകൂട്ടി സമയക്രമവും സ്റ്റോപ്പ് വിവരങ്ങളും പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.