ഇസ്രായേൽ വിദേശകാര്യ മന്ത്രി പുറത്തിറക്കിയ പ്രസ്താവന പ്രകാരം യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് രാജ്യത്തേക്കുള്ള പ്രവേശനം ഇസ്രായേൽ ഔദ്യോഗികമായി നിഷേധിച്ചു. ഇറാൻ സൈന്യം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിൻ്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
യുഎൻ മേധാവി ഇറാൻ്റെ മിസൈൽ ആക്രമണത്തെ “അസന്ദിഗ്ധമായി അപലപിക്കുന്നതിൽ” പരാജയപ്പെട്ടുവെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) പറഞ്ഞു. ഹമാസിനെതിരെ വേണ്ടത്ര ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി ആരോപിച്ചു.
“ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളും ചെയ്തതുപോലെ, ഇസ്രായേലിനെതിരായ ഇറാൻ്റെ ഹീനമായ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കാൻ കഴിയാത്ത ആർക്കും ഇസ്രായേൽ മണ്ണിൽ കാലുകുത്താൻ അർഹതയില്ല,” വിദേശകാര്യ മന്ത്രി പറഞ്ഞു. ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തെത്തുടർന്ന് സെക്രട്ടറി ജനറൽ ആക്രമത്തെ അപലപപിക്കാതിരുന്നതും അദ്ദേഹം പരാമർശിച്ചു.
