You are currently viewing 2025-ലെ ഗഗൻയാൻ  ദൗത്യത്തിന് ബഹിരാകാശ സഞ്ചാരികൾ പൂർണ്ണ സജ്ജരാണെന്നു ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

2025-ലെ ഗഗൻയാൻ  ദൗത്യത്തിന് ബഹിരാകാശ സഞ്ചാരികൾ പൂർണ്ണ സജ്ജരാണെന്നു ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിനായി തിരഞ്ഞെടുത്ത ബഹിരാകാശ സഞ്ചാരികൾ 2025-ൽ ഷെഡ്യൂൾ ചെയ്യുന്ന ദൗത്യത്തിനായി പൂർണ്ണ സജ്ജരാണെന്നു ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.  നാല് ബഹിരാകാശ  സഞ്ചാരികളുടെ മൂന്ന് ദിവസത്തെ ബഹിരാകാശ യാത്രയും  തുടർന്ന് ഭൂമിയിലേക്കുള്ള അവരുടെ സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം

 ഐഎസ്ആർഒയുടെ അശ്രാന്ത പരിശ്രമങ്ങളെ എടുത്തുപറഞ്ഞുകൊണ്ട്, ബഹിരാകാശയാത്രികരെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതിന്  ഊന്നൽ നൽകിക്കൊണ്ട്, ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിൽ സംഘടനയുടെ അർപ്പണബോധത്തെ സോമനാഥ് പരാമർശിച്ചു.  പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയുടെ (പിഡിഇയു) 11-ാമത് ബിരുദദാനച്ചടങ്ങിൽ,  സാങ്കേതിക മുന്നേറ്റങ്ങളുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഐഎസ്ആർഒയുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം സമീപ വർഷങ്ങളിലെ വിവിധ സാങ്കേതിക വിദ്യകളുടെ വിജയകരമായ വികസനവും, നടപ്പാക്കലും ,കൂടാതെ നിരവധി ആസന്നമായ ദൗത്യങ്ങളുടെ പരമ്പരയെക്കുറിച്ചും സംസാരിച്ചു.

  ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് അത്യന്താപേക്ഷിതമായ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ഇസ്റോ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.  ചന്ദ്രയാൻ -3 ലാൻഡിംഗ് പോലുള്ള നേട്ടങ്ങളിൽ നിന്ന് ലഭിച്ച ഊർജ്ജത്താൽ പ്രചോദിപ്പിക്കപ്പെട്ട  ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള അഭിലാഷങ്ങളെ  സോമനാഥ് പ്രോത്സാഹിപ്പിച്ചു.

 താരതമ്യേന മിതമായ നിക്ഷേപത്തിൽ , ഓഗസ്റ്റിൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്നതിൽ ഇന്ത്യ നേടിയ വിജയം, ബഹിരാകാശ സാങ്കേതികവിദ്യയിൽ ഒരു മുൻനിര രാഷ്ട്രമെന്ന നിലയിൽ അതിന്റെ സ്ഥാനം ഉറപ്പിച്ചു.  ഇത്തരം ബജറ്റ് പരിമിതികൾക്കുള്ളിൽ സ്വതന്ത്രമായി ബഹിരാകാശ വാഹനങ്ങളും ലോഞ്ചറുകളും നിർമ്മിക്കാൻ ഇന്ത്യയ്ക്ക് ശേഷി ഉള്ളതായി സോമനാഥ് പരഞ്ഞു.

 യുവതലമുറയ്ക്ക് ബഹിരാകാശ മേഖലയിലേക്ക് നൂതന ആശയങ്ങൾ സംഭാവന ചെയ്യാനുള്ള അവസരങ്ങൾ ഉദ്ധരിച്ച് ഉപഗ്രഹ, ബഹിരാകാശവാഹന നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യവും അദ്ദേഹം ചൂണ്ടി കാണിച്ചു

 2023-ൽ ചന്ദ്രയാൻ-3, ജിഎസ്എൽവി, ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ എന്നിവയുടെ വിജയകരമായ പ്രവർത്തനങ്ങൾ അത്യാധുനിക സാങ്കേതിക പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ ഐഎസ്ആർഒയുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തി.  2035-ഓടെ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040-ഓടെ ചന്ദ്രനിൽ ഇറങ്ങാനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണവുമായി യോജിച്ച്, സുസ്ഥിരമായ പര്യവേക്ഷണങ്ങളുടെയും സാങ്കേതിക പുരോഗതിയുടെയും ആവശ്യകത  സോമനാഥ് എടുത്തുപറഞ്ഞു.

Leave a Reply