ഇന്ത്യയിലെ നല്ല ഒഴുകുള്ള നദികളിൽ വസിക്കുന്ന ഒരു മത്സ്യമാണ് ഗോൾഡൻ മഹ്‌സീർ, അല്ലെങ്കിൽ ടോർ പുട്ടിറ്റോറ. ഗോൾഡൻ മഹസീർ എന്ന മത്സ്യം ഇന്ത്യയുടെ ജല പൈതൃകത്തിന്റെ പ്രതീകമാണ്.
ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്. ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്. അസം, സിക്കിം, ത്രിപുര, മേഘാലയ. മിസോറാം & മണിപ്പൂർ, മ്യാൻമർഎന്നിവടങ്ങളിൽ ഈ മത്സ്യം കാണപെടുന്നു.
അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവയുടെ സംസ്ഥാന മത്സ്യമാണ് ഗോൾഡൻ മഹ്സീർ .
ഗോൾഡൻ മഹ്‌സീറിന് 9 അടി വരെ നീളവും 54 കിലോഗ്രാം വരെ ഭാശവും ഉണ്ടാകും. വലിയ, സുവർണ്ണ ചെതുമ്പലുകൾ ഉള്ള ഒരു നീണ്ട ടോർപ്പിഡോ ആകൃതിയിലുള്ള ശരീരമുണ്ടിതിന്. ഗോൾഡൻ മഹ്സീർ വേഗതയേറിയ നീന്തൽക്കാരനാണ്, ഇര പിടിക്കാൻ വെള്ളത്തിൽ നിന്ന് ചാടാൻ അതിനു കഴിയും.
ഈ അപൂർവ്വ മത്സ്യത്തിൻ്റെ മൂല്യം മനസ്സിലാക്കാനും അവയുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യം തിരിച്ചറിയാനും വേണ്ടി നാഷ്ണൽ ഫിഷറീസ് ഡെവലപ്പ്മെൻറ് ബോർഡ് സമൂഹ മാധ്യമമായ എക്സിൽ ഇങ്ങനെ പോസ്റ്റ് ചെയ്തു
പലതരം മത്സ്യങ്ങൾ, ക്രസ്റ്റേഷ്യൻസ്, പ്രാണികൾ എന്നിവയെ ഭക്ഷിക്കുന്ന മാംസഭോജിയാണ് ഗോൾഡൻ മഹ്സീർ.
ഗോൾഡൻ മഹ്സീർ ഇന്ത്യയിൽ ബഹു മാനിക്കപെടുന്ന ഒരു മത്സ്യമാണ്. ഹിന്ദു പുരാണങ്ങളിൽ ഇത് പരാമർശിക്കപ്പെടുന്നു, നാടോടി കഥകളിലും പാട്ടുകളിലും ഇത് അവതരിപ്പിക്കപ്പെടുന്നു. ഇത് ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
ആവാസവ്യവസ്ഥയുടെ നഷ്ടം, അമിത മത്സ്യബന്ധനം, മലിനീകരണം എന്നിവയാൽ ഗോൾഡൻ മഹ്‌സീർ ഇന്ന് ഭീഷണിയിലാണ്. ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ, സുസ്ഥിര മത്സ്യബന്ധന രീതികൾ, പൊതുവിദ്യാഭ്യാസം എന്നിവയുൾപ്പെടെ ഈ ഇനത്തെ സംരക്ഷിക്കുന്നതിനുള്ള സംരക്ഷണ ശ്രമങ്ങൾ നടന്നു വരുന്നു