2024 നവംബർ 12-ന്, ഡോൺ എയ്‌റോസ്‌പേസിൻ്റെ റോക്കറ്റിൽ പ്രവർത്തിക്കുന്ന എംകെ-II അറോറ സൂപ്പർസോണിക് ലോക റെക്കോർഡ് സ്ഥാപിച്ചു. വെറും 118.6 സെക്കൻഡിനുള്ളിൽ 66,000 അടി ഉയരുകയും ഭൂനിരപ്പിൽ നിന്ന് ഏറ്റവും വേഗത്തിൽ ആകാശത്തേക്ക് കുതിക്കാനുള്ള ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ന്യൂസിലാൻ്റിലെ അറോക്കി മൗണ്ട് കുക്കിനടുത്തുള്ള ഗ്ലെൻ്റനർ എയറോഡ്രോമിൽ നിന്ന് നടത്തിയ ഫ്ലൈറ്റ്, കോൺകോർഡ് വിമാനം വിരമിച്ചതിന് ശേഷം ആദ്യമായി ഒരു സിവിലിയൻ സൂപ്പർസോണിക് വിമാനം നടത്തുന്ന തിരിച്ചുവരവ് അടയാളപ്പെടുത്തി. അറോറ മാക് 1.1 വേഗത കൈവരിക്കുകയും 82,500 അടി ഉയരത്തിൽ എത്തുകയും ചെയ്തു.
പരമ്പരാഗത സൂപ്പർസോണിക് ജെറ്റുകളിൽ നിന്ന് വ്യത്യസ്‌തമായി, അറോറ ഒരു യാത്രാവിമാനം അല്ല ,മറിച്ച് വാണിജ്യ പേലോഡ് ഓപ്പറേഷനുകൾക്കാണ് നിർമ്മിച്ചിരിക്കുന്നത്. 66 മുതൽ 1,102 പൗണ്ട് വരെ ഭാരമുള്ള ഉപഗ്രഹങ്ങളും ശാസ്ത്രീയ പേലോഡുകളും ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിന് കഴിയും.
എയ്‌റോസ്‌പേസ് ടെക്‌നോളജിയിൽ ഒരു കുതിച്ചുചാട്ടം
ഡോൺ എയ്‌റോസ്‌പേസിൻ്റെ ഈ നേട്ടം പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ റോക്കറ്റിൽ പ്രവർത്തിക്കുന്ന വിമാനത്തിൻ്റെ സാധ്യതകളെ എടുത്തുകാണിക്കുന്നു. എംകെ-II അറോറ നൈട്രസ് ഓക്സൈഡും പ്രൊപിലീനും ഉൾപ്പെടുന്ന,നീരാവി മർദ്ദത്തിൽ സംഭരിച്ചിരിക്കുന്ന വിഷരഹിത ദ്രാവക വാതകങ്ങളാൽ പ്രവർത്തിക്കുന്ന ഒരു പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിക്കുന്നു. ഇത് സാധാരണ ജെറ്റ് എഞ്ചിനുകളേക്കാൾ 20 മടങ്ങ് കൂടുതലുള്ള ത്രസ്റ്റ്-ടു-വെയിറ്റ്(thrust-to-weight) അനുപാതത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറം പ്രവർത്തിക്കാൻ വിമാനത്തെ പ്രാപ്തമാക്കുന്നു.
ഭാവിക്കായി തയ്യാറെടുക്കുന്നു
എംകെ-II അറോറയുടെ വിജയം അടുത്ത ഘട്ട വികസനത്തിന് കളമൊരുക്കുന്നു. ഡോൺ എയ്‌റോസ്‌പേസ് എംകെ-III നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുന്നു, മാക് 3.5 വേഗതയിൽ എത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു വലിയ, വേഗതയേറിയ പതിപ്പാണിത്. അന്തരീക്ഷ സാംപ്ലിംഗ്, റിമോട്ട് സെൻസിംഗ്, എമർജൻസി റെസ്‌പോൺസ് ദൗത്യങ്ങൾ എന്നിവ പോലുള്ള അധിക ജോലികൾ ഈ വിമാനം നിർവ്വഹിക്കുന്നു.
അറോറയുടെ ദിവസേന രണ്ടുതവണ പറക്കാനുള്ള ശേഷിയും,സാധാരണ റൺവേകളിൽ പ്രവർത്തിക്കാൻ കഴിയുന്നതും പരമ്പരാഗത റോക്കറ്റ് സംവിധാനങ്ങളെക്കാൾ കൂടുതൽ കാര്യക്ഷമവും ബഹുമുഖവുമായ ബദൽ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, സൂപ്പർസോണിക് വേഗത സൃഷ്ടിക്കുന്ന സോണിക് ബൂമുകൾ ഒരു വെല്ലുവിളിയായി ഇപ്പോഴും തുടരുന്നു.