രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റാലിയൻ കാമ്പയിനിൽ ഇന്ത്യൻ സൈന്യം നൽകിയ സംഭാവനയെ കണക്കിലെടുത്തു ഇറ്റലിയിലെ പെറുഗിയയിലെ മോണ്ടണിൽ ഇന്ത്യൻ സൈനികൻ വിസി. യശ്വന്ത് ഗാഡ്‌ഗെയുടെ ത്യാഗത്തിൻ്റെ സ്മരണക്ക് ഒരു സൂര്യഘടികാര സ്മാരകം അനാച്ഛാദനം ചെയ്തുകൊണ്ട് ഇറ്റലി ആദരവ് പ്രകടിപ്പിച്ചു. അപ്പർ ടൈബർ വാലിയിലെ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട വിക്ടോറിയ ക്രോസ് അവാർഡ് ജേതാവായ നായിക് യശ്വന്ത് ഗാഡ്‌ഗെയുടെ പേരിലുള്ള ഈ സ്മാരകം ഇറ്റാലിയൻ കാമ്പെയ്‌നിൽ പങ്കെടുത്ത എല്ലാ ഇന്ത്യൻ സൈനികർക്കും ആദരാഞ്ജലിയായി വർത്തിക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ നീന മൽഹോത്രയും ഇറ്റാലിയൻ പൗരന്മാരും വിശിഷ്ടാതിഥികളും ഇറ്റാലിയൻ സായുധ സേനാംഗങ്ങളും പങ്കെടുത്തു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ പ്രതീകമാണ് ഈ സ്മാരകം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇറ്റലി കേന്ദ്രീകരിച്ചായിരുന്നു ബ്രിട്ടനുൾപ്പടെയുള്ള സംഖ്യകക്ഷികൾ ജർമ്മനിക്കെതിരെ പൊരുതിയത്, ഇതിന് ഇറ്റാലിയൻ കാമ്പയിൻ എന്നറിയപെടുന്നു . 4, 8, 10 ഡിവിഷനുകളിൽ നിന്നുള്ള 50,000 ഇന്ത്യൻ സൈനികർ ഇതിൽ പ്രധാന പങ്ക് വഹിച്ചു. ധീരതക്ക് ഇറ്റലി സമ്മാനിച്ച 20 വിക്ടോറിയ ക്രോസുകളിൽ ആറ് വിക്ടോറിയ ക്രോസുകൾ അവർ നേടിയിട്ടുണ്ട്, എന്നിരുന്നാലും, 23,722 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇറ്റലിയിലുടനീളം ചിതറിക്കിടക്കുന്ന 40 കോമൺവെൽത്ത് യുദ്ധ ശവകുടീരങ്ങളിൽ അവരുടെ ഓർമ്മകൾ അവശേഷിക്കുന്നു.
ഇന്ത്യൻ ആർമിയിയുടെ ത്യാഗങ്ങളുടെ സ്മരണക്കായി, ഒരു ഇന്ത്യൻ ആർമി ഫലകം സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. സ്മാരകമായി ഒരു സുര്യ ഘടികാരം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. അതിന്റെ മുദ്രാവാക്യമായ “ഓമിൻസ് സബ് ഇയോഡെം സോൾ” (നമ്മളെല്ലാവരും ഒരേ സൂര്യനു കീഴിലാണ് ജീവിക്കുന്നത് ) എന്നർത്ഥം വരുന്ന വാക്യം താഴെ മുദ്ര ചെയ്യപെട്ടിട്ടുണ്ട്