ഗൂഗിള്‍ പുതിയ എഐ വീഡിയോ ജനറേറ്റര്‍ മോഡല്‍ വിയോ 3 (Veo 3) അവതരിപ്പിച്ചു. 2025-ലെ ഗൂഗിൾ I/O കോണ്‍ഫറന്‍സിലാണ് ഈ വിപ്ലവകരമായ സാങ്കേതികവിദ്യ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. വിയോ 3 -ന്റെ പ്രധാന പ്രത്യേകത, ടെക്സ്റ്റ് പ്രോംപ്റ്റ് മാത്രം ഉപയോഗിച്ച് അത്യന്തം യാഥാര്‍ത്ഥ്യമായ വീഡിയോയും അതിനൊപ്പം തന്നെ ഡയലോഗ്, പശ്ചാത്തല ശബ്ദങ്ങള്‍, സംഗീതം തുടങ്ങി മുഴുവന്‍ ഓഡിയോയും ഒരുമിച്ച് സൃഷ്ടിക്കാനാകുന്ന ശേഷിയാണ്.
മുന്‍പത്തെ എഐ മോഡലുകള്‍ ശബ്ദം ഇല്ലാത്ത ദൃശ്യങ്ങള്‍ മാത്രമായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാല്‍ വിയോ 3-ല്‍ സിങ്ക്രണൈസ്ഡ് ഓഡിയോ ഉള്‍പ്പെടുത്തുന്നതിലൂടെ യഥാര്‍ത്ഥ സിനിമാനുഭവം പോലെയുള്ള വീഡിയോകള്‍ എളുപ്പത്തില്‍ തയ്യാറാക്കാം. ഉദാഹരണത്തിന്, “ഒരു സ്റ്റാന്‍ഡ്-അപ്പ് കോമഡി ക്ലബ്ബ്” എന്ന് പ്രോംപ്റ്റ് നല്കിയാല് കോമഡിയന്റെ ശബ്ദവും, പ്രേക്ഷകരുടെ ചിരിയും, പശ്ചാത്തല ശബ്ദങ്ങളും ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ വീഡിയോ വിയോ 3 സൃഷ്ടിക്കും.
ഇതിന്റെ വരവോടെ എഐ സൃഷ്ടിച്ച വീഡിയോയും യഥാര്‍ത്ഥ മനുഷ്യര്‍ നിര്‍മ്മിച്ച വീഡിയോയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലേക്കാണ് ലോകം കടക്കുന്നത്. ഇതോടെ സിനിമ, വിദ്യാഭ്യാസം, മാധ്യമം, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
വിയോ 3 നിലവില്‍ ജെമിനി അൾട്രാ സബ്സ്ക്രൈബര്‍മാര്‍ക്കും വേർട്ടക്സ് എ ഐ പ്ലാറ്റ്ഫോമിലുമാണ് ലഭ്യമായിരിക്കുന്നത്. മാസവരി $249.99 ആണ് വില.