You are currently viewing ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിൽ വലിയ വോട്ട് ബാങ്കോ സമ്മർദ്ദ  ശക്തിയായോ ആകാനുള്ള കഴിവില്ല: എം.എൻ. കാരശ്ശേരി

ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിൽ വലിയ വോട്ട് ബാങ്കോ സമ്മർദ്ദ ശക്തിയായോ ആകാനുള്ള കഴിവില്ല: എം.എൻ. കാരശ്ശേരി

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിൽ വലിയൊരു വോട്ട് ബാങ്കായോ രാഷ്ട്രീയ സമ്മർദ്ദ ശക്തിയായോ മാറാനുള്ള കഴിവില്ലെന്ന് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം.എൻ. കാരശ്ശേരി പറഞ്ഞു. ഒരു പഞ്ചായത്ത് പോലും ഭരിക്കാത്തതും ഒരു എംഎൽഎ പോലും ഇല്ലാത്തതുമായ ജമാഅത്തെ ഇസ്ലാമിയെ സിപിഐഎം അനാവശ്യമായി ഊതി വീർപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

1996 മുതൽ 2006 വരെ സിപിഐഎം ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചിരുന്നുവെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി. ബിജെപി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നതുപോലെ, ജമാഅത്തെ ഇസ്ലാമി ഒരു മുസ്ലിം രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിച്ച സംഘടനയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ജമാഅത്തെ ഇസ്ലാമി മതരാജ്യവാദം ഉപേക്ഷിച്ച സാഹചര്യത്തിൽ അവരുടെ പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനെയും കാരശ്ശേരി വിമർശിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്നു പറയാനുള്ള ആർജവം വി.ഡി. സതീശൻ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ തുടരുന്ന ചർച്ചകൾക്കിടെയാണ് എം.എൻ. കാരശ്ശേരിയുടെ പ്രതികരണം.

Leave a Reply