You are currently viewing ജമാൽ മുസിയാല: ജർമ്മൻ ഫുട്ബോളിൻ്റെ ഉദിക്കുന്ന നക്ഷത്രം

ജമാൽ മുസിയാല: ജർമ്മൻ ഫുട്ബോളിൻ്റെ ഉദിക്കുന്ന നക്ഷത്രം

  • Post author:
  • Post category:Sports
  • Post comments:0 Comments

ജർമ്മൻ ഫുട്ബോളിലെ ആവേശത്തിൻ്റെ പര്യായമായി മാറുകയാണ് 21 കാരൻ ജമാൽ മുസിയാല. 
മുസിയാലയുടെ ഉയർച്ച അതിവേഗത്തിലായിരുന്നു.ഡ്രിബ്ലിംഗ് കഴിവുകൾ, നിയന്ത്രണം, ലക്ഷ്യ ബോധം എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷിച്ചു. കൗമാരപ്രായത്തിൽ തന്നെ അദ്ദേഹം ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ച് പറ്റി , ബയേൺ മ്യൂണിക്കിൻ്റെ യൂത്ത് ടീമുകൾക്കായുള്ള അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു, അദ്ദേഹത്തിൻ്റെ ഗെയിം ശൈലി മെസ്സിയുമായുള്ള താരതമ്യങ്ങൾ ഉയർന്നുവരാൻ ഇടയാക്കി. മുസിയാലയെ കുറിച്ച് ജർമ്മൻ ഇതിഹാസമായ ലോതർ മാത്യൂസ് ഇണ്ടനെ പറഞ്ഞു, “അവൻ തൻ്റെ ചെറുപ്പകാലത്ത് മെസ്സിയെ തൻ്റെ ഡ്രിബ്ലിംഗിലൂടെയും കളിക്കുന്ന രീതിയിലൂടെയും എന്നെ ഓർമ്മിപ്പിക്കുന്നു.”

2020-2021 സീസണിൽ കോച്ച് ഹൻസി ഫ്ലിക്കിൻ്റെ ശിക്ഷണത്തിലാണ് ബയേൺ മ്യൂണിക്കിൻ്റെ സീനിയർ റാങ്കുകളിലേക്കുള്ള മുസിയാലയുടെ മുന്നേറ്റം. ബുണ്ടസ്‌ലിഗയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ  ഗോൾ സ്‌കോററായി അദ്ദേഹം മാറി. അറ്റാക്കിംഗ് മിഡ്ഫീൽഡർ അല്ലെങ്കിൽ വിംഗർ എന്ന നിലയിലുള്ള മുസിയാലയുടെ വൈദഗ്ധ്യം അദ്ദേഹത്തെ ബയേണിന് ഒരു വിലപ്പെട്ട സമ്പത്താക്കി മാറ്റി.

ജർമ്മനിയുടെ യൂറോ 2024 ഓപ്പണറിലുള്ള മുസിയാലയുടെ പ്രകടനം ഒരു താരമെന്ന നിലയിൽ അദ്ദേഹത്തിൻ്റെ പദവി ഉറപ്പിച്ചു. സ്കോട്ലണ്ടിനെതിരെ  ഒരു ഗോൾ നേടുകയും ടീമംഗങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ഫ്ലോറിയൻ വിർട്‌സിനും യൂസൗഫ മൗക്കോക്കോയ്‌ക്കുമൊപ്പം ജർമ്മനിയുടെ യുവനിരയിലെ ഒരു പ്രധാന ശക്തി ആണ് അദ്ദേഹം ഇന്ന്.  അവരുടെ യൂറോ പ്രകടനം ശക്തമായ സന്ദേശം നൽകുന്നു: ജർമ്മനി തിരിച്ചെത്തി, ഈ പുതിയ തലമുറയുടെ മുൻനിരയിലാണ് മുസിയാല.

Leave a Reply